ബോളിവുഡ് താരം രൺവീർ സിംഗിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം പ്രളയ് ഒരുങ്ങുന്നു. സോംബി ആക്രമണത്തിന്റെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്യുന്നത് ജയ് മേത്തയാണ്. സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്കാണ് ഈ പ്രഖ്യാപനം വഴിതുറന്നിരിക്കുന്നത്.
ഏകദേശം 300 കോടി രൂപയാണ് ചിത്രത്തിന്റെ നിർമ്മാണച്ചെലവ്. രൺവീറിന്റെ കരിയറിലെ ഏറ്റവും വലിയ സിംഗിൾ-ഫിലിം പ്രോജക്റ്റാണിത്. രൺവീർ സിംഗിന്റെ സ്വന്തം ബാനറായ മാ കസം ഫിലിംസിന്റെ (Maa Kasam Films) ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം.
ഒരു നഗരത്തിലെ ലോക്ക്ഡൗൺ സമയത്ത് മഹാമാരിയെയും സോംബി ആക്രമണത്തെയും അതിജീവിക്കാൻ ശ്രമിക്കുന്ന ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. സംവിധായകൻ ഹൻസൽ മേത്തയുടെ മകൻ ജയ് മേത്തയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ലാഭവിഹിതം പങ്കുവെക്കുന്ന (Profit-sharing) കരാറിലാണ് രൺവീർ ഒപ്പിട്ടിരിക്കുന്നത്.
മലയാളത്തിന്റെ പ്രിയതാരം കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ രൺവീറിന്റെ നായികയായി എത്തുന്നത്. കല്യാണിയുടെ ആദ്യ ബോളിവുഡ് ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. നിലവിൽ ദുരന്ധർ: ദി റിവഞ്ച് എന്ന ചിത്രത്തിന്റെ റിലീസ് തിരക്കുകളിലാണ് താരം. മാർച്ച് 19-നാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
