നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന ചിത്രം 'രാമായണം' നിര്‍മ്മിക്കുന്നത് രണ്ട് ഭാഗങ്ങളായി 4000 കോടിയിലധികം രൂപയുടെ ബജറ്റിലാണ്. ഇതോടെ, ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യന്‍ ചിത്രമായി രാമായണം ചരിത്രം സൃഷ്ടിക്കും.
നേരത്തെ, ചിത്രത്തിന്റെ ബജറ്റ് ഏകദേശം 1600 കോടി രൂപയായിരിക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പദ്ധതിയോട് അടുത്ത വൃത്തങ്ങള്‍ ഇപ്പോള്‍ സ്ഥിരീകരിച്ചത് അന്തിമ ചെലവ് 500 മില്യണ്‍ ഡോളറിനടുത്താണെന്ന്. ഇത് ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായി ചിത്രത്തെ മാറ്റുന്നു.
ചിത്രം അന്താരാഷ്ട്ര തലത്തിലാണ് നിര്‍മ്മിക്കുന്നത്, രണ്ട് ഭാഗങ്ങളും നിര്‍മ്മിക്കുമ്പോഴേക്കും ബജറ്റ് 4000 കോടി രൂപയിലധികം എത്തും. പ്രേക്ഷകര്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിന് ലോകോത്തര VFX ഉം സ്‌പെഷ്യല്‍ ഇഫക്റ്റുകളും ഉള്‍പ്പെടുത്താന്‍ പദ്ധതിയിടുന്നുവെന്നും ടീം കൂട്ടിച്ചേര്‍ത്തു. VFX-ന് പ്രാധാന്യം നല്‍കുന്ന ഒരു പ്രോജക്ടാണിതെന്നും ഗംഭീരമായ ഒരു IMAX അനുഭവത്തിനായി തയ്യാറാക്കിയതാണെന്നും അവാകശപ്പെടുന്നു.
മാത്രമല്ല AI ഡബ്ബിംഗ് സാങ്കേതികവിദ്യയും ഇതില്‍ സംയോജിപ്പിക്കും. ഇത് കാഴ്ചക്കാര്‍ക്ക് ഏത് പ്രാദേശിക ഭാഷയിലും സിനിമ തടസ്സമില്ലാതെ കാണാന്‍ സഹായിക്കുന്നു. ഇതും ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ നൂതന കണ്ടുപിടുത്തമാണ്. നിര്‍മ്മാതാവ് നമിത് മല്‍ഹോത്ര നയിക്കുന്ന പ്രൈം ഫോക്കസ്, ദൃശ്യപരമായി മികച്ച അനുഭവം നല്‍കുന്നതിനുള്ള സാങ്കേതിക വശങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്