പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദ രാജാ സാബ് എന്ന ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സ് പുറത്ത്.
സ്റ്റൈലിഷ് ലുക്കിലാണ് പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി. ജി വിശ്വപ്രസാദ് നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി പ്രദർശനത്തിന് എത്തും.
ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ആഗസ്റ്റ് 2 ന് ആരംഭിക്കും. തമൻ എസ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഫൈറ്റ് കോറിയോഗ്രഫി രാം ലക്ഷ്മണ്‍ മാസ്റ്റേഴ്‌സും കിംഗ് സോളമനും ചേർന്നാണ് . വിഎഫ്‌എക്‌സ് ബാഹുബലി ഫെയിം ആർ .സി കമല്‍കണ്ണനാണ്.
ഫാമിലി എന്റർടെയ്നറായ പ്രതി റോജു പാണ്ഡഗെ റൊമാന്റിക് കോമഡിയായ മഹാനുഭാവുഡു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ രാജാ സാബ്'. ഏപ്രില്‍ 10ന് റിലീസ് ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്