ബോളിവുഡ് ചിത്രം ദൃശ്യം 3-ല്‍ നിന്ന് പിന്മാറിയ നടന്‍ അക്ഷയ് ഖന്നയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് നിര്‍മാതാവ്. കരാര്‍ ലംഘിച്ചതിനാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് നിര്‍മാതാവ് കുമാര്‍ മംഗത് പതക് അറിയിച്ചു. ദൃശ്യം 3-ന്റെ ഭാഗമാകാനില്ലെന്ന് ടെക്സ്റ്റ് മെസേജിലൂടെയാണ് താരം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അക്ഷയ് ഖന്നയ്ക്ക് കഴിഞ്ഞ മാസം അഡ്വാന്‍സ് തുക നല്‍കിയ ശേഷമാണ് കരാറില്‍ ഒപ്പുവെച്ചതെന്നും നിര്‍മാതാവ് പറഞ്ഞു. അതേസമയം ചിത്രത്തിന്റെ ഷൂട്ടിങ് മുടങ്ങാതിരിക്കാന്‍ അക്ഷയ് ഖന്നയ്ക്ക് പകരം മറ്റൊരു അഭിനേതാവിനെ തിരഞ്ഞെടുത്തുവെന്നും കുമാര്‍ മംഗത് പതക് പറഞ്ഞു. അക്ഷയ് അവതരിപ്പിക്കേണ്ടിയിരുന്ന വേഷം ജയ്ദീപ് അഹ്ലാവതാണ് ഇനി ചെയ്യുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
