പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഡീയസ് ഈറെ' ക്ക് മികച്ച പ്രേക്ഷക പ്രതികരണം. ഹൊറർ ജോണറിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു കിട്ടികൊണ്ടിരിക്കുന്നത്.
പ്രണവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് ഡീയസ് ഈറെയിലെ രോഹൻ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അതേസമയം കളക്ഷനിലും വമ്പൻ കുതിപ്പാണ് ചിത്രം നടത്തുന്നത്.
റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ നിന്ന് മാത്രം 22.36 കോടി രൂപ നേടിയെന്നാണ് പ്രമുഖ ട്രാക്കർമാരായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ആഗോള കളക്ഷനായി ചിത്രം 44 കോടിയോളം രൂപ സ്വന്തമാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.
കളക്ഷനിൽ ഈ മുന്നേറ്റം തുടർന്നാൽ പ്രണവിന്റെ കരിയറിലെ മൂന്നാം 50 കോടി ചിത്രമായി ഡീയസ് ഈറെ മാറും. നേരത്തെ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം, വർഷങ്ങൾക്കു ശേഷം എന്നീ ചിത്രങ്ങളിലൂടെ 50 കോടി ക്ലബ്ബിൽ പ്രണവ് ഇടം നേടിയിരുന്നു.
വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
