നിവിൻ കാത്തിരുന്ന വിജയം!  50 കോടി തിളക്കത്തിൽ സർവ്വം മായ

DECEMBER 29, 2025, 7:28 PM

വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികൾ കാത്തിരുന്ന സിനിമയാണ് അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ. റിലീസായ ശേഷം ഗംഭീര പ്രതികരണങ്ങൾ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.  

ഫാന്റസി ഹൊറർ ത്രില്ലർ ചിത്രം സർവ്വം മായയിലൂടെ ​ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്   നിവിൻ പോളി. പ്രഖ്യാപനം മുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് സർവ്വം മായ. അഖിൽ സത്യൻ-നിവിൻ പോളി കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തിൽ അജു വർഗീസും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അജുവും നിവിനും ഒന്നിക്കുന്ന പത്താമത്തെ സിനിമ കൂടിയാണ് സർവ്വം മായ. പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നെല്ലാം തന്നെ തങ്ങളുടെ പഴയ നിവിനെ തിരിച്ചു കൊണ്ടുവരുന്നതാകും സിനിമയെന്ന് ആരാധകർ വിധി എഴുതിയിരുന്നു.  

കരിയറിലെ മികച്ച പ്രകടനം കാഴ്ചവച്ച നിവിന്റെ ഈ ചിത്രമിതാ 50 കോടി എന്ന സുവർണ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസം കൊണ്ടാണ് സർവ്വം മായയുടെ ഈ നേട്ടം. ചിത്രം 50 കോടി ക്ലബ്ബിൽ കയറിയ സന്തോഷം നിവിൻ പോളി തന്നെയാണ് ആരാധകരോടായി അറിയിച്ചിരിക്കുന്നത്. ഒപ്പം പ്രേക്ഷകർക്കും ആരാധകർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്യുന്നു.

vachakam
vachakam
vachakam

‘ഈ സിനിമ നിങ്ങളുടേതാക്കിയതിന് ഒരുപാട് നന്ദി. എൻ്റെ മനസ് നിറഞ്ഞിരിക്കുന്നു’, എന്നായിരുന്നു സന്തോഷം പങ്കിട്ട് നിവിൻ പോളി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്. ഇതാണ് കം ബാക്ക് മൊമൻറ് എന്നാണ് പലരുടേയും കമൻറുകൾ. 

ക്രിസ്മസ് റിലീസായി ഡിസംബർ 25ന് ആയിരുന്നു സർവ്വം മായ തിയറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്ത് വെറും നാല് ദിവസത്തിലാണ് ചിത്രം 50 കോടി ക്ലബ്ബിൽ എത്തിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഇതോടെ അതിവേഗം 50 കോടി ക്ലബ്ബിലെത്തുന്ന ചിത്രങ്ങളുടെയും പട്ടികയിൽ നിവിനും സർവ്വം മായയും ഇടംപിടിച്ചു കഴിഞ്ഞു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam