മൂന്ന് ചിത്രങ്ങള്‍, 500 കോടി! അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി മോഹൻലാൽ 

JUNE 9, 2025, 1:58 AM

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാല്‍. റീ റിലിസിലും വൻ നേട്ടമാണ് മോഹൻലാല്‍ ചിത്രത്തിന് ലഭിക്കുന്നത്. റീ റിലീസായ ഛോട്ടോ മുംബൈ ഏകദേശം രണ്ട് കോടിയോളം നേടിക്കഴിഞ്ഞിരിക്കുന്നു. 75 ദിവസങ്ങളില്‍ നിന്നായി മോഹൻലാലിന്റെ മൂന്ന് ചിത്രങ്ങള്‍ ആകെ 500 കോടി രൂപയിലധികം നേടിയിരിക്കുകയാണ്.

മോഹൻലാൽ നായകനായ എമ്പുരാൻ ആകെ 266.3 കോടി രൂപയാണ് നേടിയത്. തുടരുമാകട്ടെ 233 കോടി രൂപയും ആകെ ഗ്രോസ് നേടി എന്നാണ് റിപ്പോര്‍ട്ട്. റീ റിലീസിലെ ഛോട്ടാ മുംബൈയുടെ കളക്ഷനും ചേര്‍ത്താണ് മോഹൻലാല്‍ പടങ്ങള്‍ ആകെ 500 കോടി നേടിയിരിക്കുന്നത്.

അതേസമയം മോഹൻലാല്‍ നായകനായി വന്ന ഹിറ്റായ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’ ജിയോഹോട്‍സ്റ്റാറിൽ സ്ട്രീമിംഗ് തുടരുകയുമാണ്. കെ ആർ സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് തരുൺ മൂർത്തി ആണ്. 

vachakam
vachakam
vachakam

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam