കഴിഞ്ഞ ഏതാനും വർഷങ്ങളായി സിനിമാ മേഖലയിൽ ട്രെന്റിംഗ് ആയി നിൽക്കുകയാണ് റി റിലീസുകൾ. മലയാളം ഉൾപ്പടെയുള്ള ഭാഷകളിലെ നിരവധി സിനിമകൾ ഇതിനകം തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു.
ഒരുകാലത്ത് റിലീസ് ചെയ്ത് വൻ ഹിറ്റായ പടങ്ങളും അപ്രതീക്ഷിതമായി പരാജയം നേരിട്ട സിനിമകളും ഇത്തരത്തിൽ റി റിലീസ് ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ മലയാളത്തിലൊരു സിനിമ കൂടി റി റിലീസ് ചെയ്യാൻ പോവുകയാണ്. മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈ ആണ് ആ ചിത്രം.
ഛോട്ടാ മുംബൈ വീണ്ടും തിയറ്ററുകളിൽ എത്തുന്നുവെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. മെയ് 21ന് ചിത്രം തിയറ്ററിലെത്തുമെന്നാണ് വിവരം.
സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ സിനിമകൾക്ക് ശേഷം മോഹൻലാലിന്റേതായി റി റിലീസ് ചെയ്യുന്ന നാലാമത്തെ സിനിമയാണ് ഛോട്ടാ മുംബൈ.
റിപ്പോർട്ടുകൾ പ്രകാരം മലയാളം റി റിലീസുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് ദേവദൂതൻ ആണ്. 5.4 കോടിയാണ് കളക്ഷൻ. മണിച്ചിത്രത്താഴ് 4.4 കോടിയും സ്ഫടികം 4.82 കോടിയും നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്