സാലറിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂനിയർ എൻടിആർ നായകനാകുന്ന ചിത്രം 2026 ജൂൺ 25ന് തിയറ്ററുകളിൽ എത്തും എന്നാണ് ലഭിക്കുന്ന വിവരം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രശാന്ത് നീൽ ജൂനിയർ എൻ ടി ആർ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ഈ ചിത്രം.
എന്‍ടിആര്‍ നീല്‍ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. അസാധാരണത്വമുള്ള തിരക്കഥയാണ് ചിത്രത്തിന്‍റേതെന്നും ഇതിനു മുന്‍പ് അത്തരത്തിലൊന്ന് ഇന്ത്യന്‍ സിനിമയില്‍ കണ്ടിട്ടില്ലെന്നുമാണ് നേരത്തെ നിര്‍മ്മാതാവ് രവി ശങ്കര്‍ വ്യക്തമാക്കിയത്.
അന്തര്‍ദേശീയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും എന്നാണ് ലഭിക്കുന്ന വിവരം. സലാറിന് ശേഷമെത്തുന്ന പ്രശാന്ത് നീല്‍ ചിത്രത്തിന്‍റെ റിലീസ് 2026 സംക്രാന്തിക്ക് ആണ്. രുക്മിണി വസന്തിനൊപ്പം ടൊവിനോ തോമസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്