ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവഞ്ചേഴ്സ്. ‘അവഞ്ചേഴ്സ്: ഡൂംസ്ഡേ’ എന്ന സിനിമയുടെ ഷൂട്ടിംഗ് വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഔദ്യോഗികമായി തുടങ്ങിയത് റൂസ്സോ ബ്രതേർസ് കുറച്ച് ദിവസങ്ങൾക്കു മുൻപാണ് ഇത് സ്ഥിതീകരിച്ചത്. ഇതിന് ശേഷമായാണ് ഈ വിഡിയോ പുറത്തുവന്നത്.
എന്നാൽ ഏറെ ശ്രദ്ധേയമായത്, റോബർട്ട് ഡൗനി ജൂനിയർ വീണ്ടും MCU-യിലേക്ക് തിരിച്ചുവരികയാണെന്നതാണ്. ഒരു പുതിയ കഥാപാത്രമായി ആണ് അദ്ദേഹം എത്തുന്നത്. അതായത് വിക്റ്റർ വോൻ ഡൂം എന്ന വേഷത്തിൽ ആണ് അദ്ദേഹം എത്തുന്നത് എന്നത് ആരാധകരെ ഏറെ ആവേശത്തിൽ ആക്കിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയോടെ ആണ് ഒരു ചെറിയ വിഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. അതിൽ, ഒരു ഗ്രീ സ്യൂട്ട് ധരിച്ച നടൻ ഒരു വീട്ടിലേക്ക് നടക്കുന്നത് കാണാം. ഒരു ബ്രീഫ്‌കേസ് കൈയിൽ പിടിച്ചു കൊണ്ട് വാതിൽ തുറന്ന് വീട്ടിലേക്ക് അകത്ത് കടക്കുകയും വാതിൽ അടക്കുകയും ചെയ്യുന്നു. പക്ഷേ നടന്റെ മുഖം വ്യക്തമായി കാണുന്നില്ല.
അവന്റെ മുഖം വ്യക്തമായില്ലെങ്കിലും, പല ആരാധകരും അത് റോബോർട്ട് ഡൗനി ജൂനിയർ ആണെന്നാണ് വിശ്വസിക്കുന്നത്. പ്രത്യേകിച്ച് അദ്ദേഹം ഡോക്ടർ ഡൂം എന്ന ശക്തനായ വില്ലൻ കഥാപാത്രമായി അഭിനയിക്കുന്നതിന്റെ പശ്ചാത്തലത്തിൽ. എന്നാൽ മറ്റു ചിലർ ആ അഭിനേതാവ് മറ്റാരെങ്കിലും ആകാമെന്ന് കരുതുന്നു – മറ്റൊരു സർപ്രൈസ് കാസ്റ്റിംഗ് ഉണ്ടാകാനായിരിക്കും എന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്