വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 69. അതുകൊണ്ട് തന്നെ ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റുകളും ആരാധകർക്കിടയിൽ വലിയ കോളിളക്കമാണ് സൃഷ്ടിക്കുന്നത്.
വിജയുടെ ചിത്രത്തിൽ മഞ്ജു വാര്യരും ഉണ്ടാകുമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തകൾ. എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ എച്ച് വിനോദുമായി വീണ്ടും ഒന്നിക്കുന്നതിനെ കുറിച്ച് മഞ്ജു വാര്യർ സൂചന നൽകിയതിന് പിന്നാലെയാണ് ദളപതി 69ൽ മഞ്ജു വാര്യർ പ്രത്യക്ഷപ്പെടുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങൾ ഉയർന്നത്.
എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് എന്ന ചിത്രത്തില്‍ മഞ്ജു വാര്യരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അഭിമുഖത്തില്‍ എച്ച്. വിനോദിനൊപ്പമുള്ള അനുഭവങ്ങള്‍ നടി പങ്കുവെച്ചിരുന്നു.
വിനോദിന്‍റെ തിരക്കഥാരചനയെയും മഞ്ജു പ്രശംസിച്ചിരുന്നു. അജിത്ത് നായകനായ തുനിവിന്‍റെ തിരക്കഥാകൃത്തും വിനോദ് തന്നെയായിരുന്നു. കൂടുതല്‍ മികച്ച രീതിയില്‍ അഭിനയിക്കാനാകുന്ന ചിത്രത്തില്‍ അവസരം തരുമെന്ന് എച്ച്. വിനോദ് പറഞ്ഞിരുന്നു എന്നായിരുന്നു മഞ്ജു വാര്യരുടെ വാക്കുകള്‍. ഇതിന് പിന്നാലെയാണ് ദളപതി 69 ല്‍ മഞ്ജുവും ഉണ്ടാകുമെന്ന റിപ്പോർട്ടുകള്‍ കാട്ടുതീ പോലെ പ്രചരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്