മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച സിനിമയാണ് ലോക ചാപ്റ്റര്‍ വണ്‍. തിയേറ്ററില്‍ തരംഗം സൃഷ്ടിച്ചതിനു ശേഷം ഇപ്പോള്‍ ഒടിടിയിലും പ്രയാണം തുടരുകയാണ് നീലിയും സംഘവും. 300 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ സിനിമ നേടിയത്.
സിനിമയുടെ നിര്‍മാതാവ് എന്ന നിലയില്‍ ദുല്‍ഖര്‍ സല്‍മാനും വേഫെറര്‍ ഫിലിസും ഇന്ത്യന്‍ സിനിമയില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ച ചിത്രം കൂടിയാണിത്. പക്ഷെ, ലോക എങ്ങനെയാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമയായി മാറിയതെന്ന് അറിയില്ലെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്.
പുതിയ ചിത്രം കാന്തയുടെ പ്രമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ലോകയുടെ വിജയത്തെ കുറിച്ച് സംസാരിച്ചത്. ലോകയുടെ വിജയത്തിന്റെ കാരണത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ദുല്‍ഖറിന്റെ മറുപടി.
സിനിമയുടെ വിജയം നമുക്ക് ആസൂത്രണം ചെയ്യാനോ പ്രവചിക്കാനോ കഴിയുന്നതല്ല. ഒരു സിനിമ എങ്ങനെ വിജയിക്കുന്നു എന്ന സയന്‍സ് എന്താണെന്ന് ഒരിക്കലും മനസിലാക്കാന്‍ പറ്റുമെന്ന് കരുതുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
