മലയാള സിനിമാ രംഗത്തെ വലിയൊരു വേദനയായിരുന്നു കലാഭവൻ നവാസിന്റെ വിയോഗം. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് നവാസ് ഈ ലോകത്തോട് വിട പറഞ്ഞത്.
അദ്ദേഹത്തിന്റെ നി നവാസും ഭാര്യയും നടിയുമായ രഹ്നയും അഭിനയിച്ച ഇഴ എന്ന സിനിമയെ കുറിച്ചുള്ളൊരു പോസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.
മികച്ച പ്രതികരണമാണ് ഇഴയ്ക്ക് പ്രേക്ഷകർ നൽകി കൊണ്ടിരിക്കുന്നത്. ഇതിനകം 2.2 മില്യൺ കാഴ്ചക്കാരെ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. നവാഗതനായ സിറാജ് റെസയാണ് ഇഴയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്. രഹന ഏറെ നാളുകൾക്ക് ശേഷം നായികയായി മലയാള സിനിമയിലേക്ക് തിരിച്ചുവന്ന ചിത്രം കൂടിയായിരുന്നു ഇത്.
സിനിമയെക്കുറിച്ച് ഇരുവരുടെയും മക്കളാണ് നവാസിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
"പ്രിയരേ,വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും "ഇഴ" സിനിമ യൂട്യൂബിൽ റിലീസായത് ഇതിനകം എല്ലാരും അറിഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു..വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ് ചെയ്യുമായിരുന്നു. പോസ്റ്റ് ചെയ്യാൻ ഏറെ വൈകിപ്പോയതിൽ വിഷമമുണ്ട്. എല്ലാരും സിനിമ കാണണം ", എന്നായിരുന്നു പോസ്റ്റിലെ വാചകം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്