ആസിഫ് അലി- ജിസ് ജോയ് കൂട്ടുകെട്ടിൽ കോട്ടയം ബൽറ്റിന് തുടക്കമായി

JULY 14, 2026, 11:18 PM

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി.

ജൂലൈ പതിനാല് ചൊവ്വാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള സ്പോർട്ട്സ് കാര്യമന്ത്രി ഓ. ജെ.. ജനീഷ് ടൈറ്റിൽ പ്രകാശനം നടത്തിക്കൊണ്ടാണ് തുടക്കമായത്.  

ഡ്രിം കാച്ചർ പ്രൊഡക്ഷൻസ്, കൈലാഷ് പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ടി.ആർ.ഷംസുദ്ദീൻ, വേണുഗോപാലകൃഷ്ണൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

vachakam
vachakam
vachakam

കിഴക്കൻ മലയോര ഗ്രാമത്തിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ആളും അർത്ഥവും മനോബലവും കൊണ്ടും ആർക്കും പ്രതിരോധിക്കാൻ കഴിയാത്ത നാലു സഹോദരങ്ങളുടെ ജീവിത കഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

നാം കണ്ടും കേട്ടു മറിഞ്ഞ കഥാപാത്രങ്ങളെ ഇവരിലൂടെ തികച്ചും റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെ കാണാൻ കഴിയും.

ആസിഫ് അലിക്കു പുറമേ വിജയരാഘവൻ , ഷൈൻ ടോം ചാക്കോ,ജഗദീഷ് ശ്രുതി രാമചന്ദ്രൻ ,  അശോകൻ, ബോബി കുര്യൻ, അലൻസിയർ, വിഷ്‌ണു അഗസ്ത്യ,ഫർഹാൻ ഫാസിൽ,ശ്രീകാന്ത് മുരളി, പ്രേംപ്രകാശ് ,വിനീത്, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, രഞ്ജിത്ത് ശേഖർ, സാന്ദ്ര ചന്ദ്രൻ , എയ്ക ദേവ്,  നിധിൻ പ്രസന്ന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു .

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam