"ഗർഭിണിയായിരിക്കുമ്പോൾ ദേവി, പ്രസവിച്ചുകഴിഞ്ഞാൽ തടിയെക്കുറിച്ച് പരിഹാസം"; തുറന്നടിച്ച് കിയാര അദ്വാനി!

JUNE 1, 2026, 4:31 AM

മാതൃത്വത്തെക്കുറിച്ചും പ്രസവശേഷം സ്ത്രീകൾ നേരിടുന്ന കടുത്ത മാനസിക-ശാരീരിക സമ്മർദ്ദങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് ബോളിവുഡ് താരം കിയാര അദ്വാനി. അടുത്തിടെ 'ബോംബെ ടൈംസിന്' നൽകിയ അഭിമുഖത്തിലാണ് ഗർഭകാലത്തെ ആഘോഷങ്ങളിൽ നിന്ന് പ്രസവശേഷം സ്ത്രീകളുടെ ശരീരഭംഗിയെയും ജോലിയിലേക്കുള്ള തിരിച്ചുവരവിനെയും കുറിച്ചുള്ള ചർച്ചകളിലേക്ക് സമൂഹം എത്ര പെട്ടെന്നാണ് മാറുന്നതെന്ന് കിയാര ചൂണ്ടിക്കാണിച്ചത്.

മാതൃത്വം തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് താരം ഹൃദയസ്പർശിയായ രീതിയിലാണ് സംസാരിച്ചത്. ഈ അനുഭവം തന്നെ കൂടുതൽ പക്വതയുള്ളവളാക്കിയെന്നും തന്നെയും ചുറ്റുമുള്ള ലോകത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൂടുതൽ ആഴത്തിലുള്ളതാക്കിയെന്നും കിയാര പറഞ്ഞു.

"ഈ അനുഭവം എല്ലാ അർത്ഥത്തിലും എന്നെ സമ്പന്നയാക്കി. ഇനി എന്നോടൊപ്പം പ്രവർത്തിക്കുന്ന സംവിധായകർക്ക് എന്റെ ഏറ്റവും മികച്ച പതിപ്പിനെയാകും  ലഭിക്കുക. മാതൃത്വത്തിലേക്കുള്ള ഈ യാത്ര എന്റെ ജീവിതത്തിൽ പുതിയൊരു വാതിൽ തുറന്നു തന്നു." - കിയാര അദ്വാനി

vachakam
vachakam
vachakam

ഗർഭകാലത്ത് ലഭിക്കുന്ന പരിചരണവും പരിഗണനയും പ്രസവം കഴിയുന്നതോടെ ഇല്ലാതാകുന്നതിനെക്കുറിച്ച് കിയാര സംസാരിച്ചു. ഗർഭിണിയായിരിക്കുമ്പോൾ 'മുഖത്ത് നല്ല തിളക്കമുണ്ട്' എന്ന് പറയുന്നവർ തന്നെ പ്രസവം കഴിയുന്നതോടെ 'ഇപ്പോൾ തടിച്ചിരിക്കുന്നു, പഴയ ഭംഗിയില്ല' എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തലുകളിലേക്ക് മാറുകയാണെന്ന് താരം പറഞ്ഞു.

"ഗർഭിണിയായിരിക്കുമ്പോൾ നിങ്ങൾ ഒരു ദേവിയെപ്പോലെയാണ് കാണപ്പെടുക. എന്നാൽ കുഞ്ഞ് ജനിച്ച മിനിറ്റുകൾക്കകം നിങ്ങൾ പഴയ ശരീരവടിവിലേക്ക് തിരിച്ചെത്തണമെന്നും ജോലിയിൽ സജീവമാകണമെന്നും അവർ പ്രതീക്ഷിക്കുന്നു. എന്നാൽ ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും പ്രയാസമേറിയ ഘട്ടം പ്രസവശേഷമുള്ളതാണ്. ആ സമയത്താണ് അവൾക്ക് ഏറ്റവും കൂടുതൽ പിന്തുണ ആവശ്യമുള്ളത്," കിയാര വ്യക്തമാക്കി.

മാതൃത്വം എന്നത് ഒരു കുഞ്ഞിനെ വളർത്തൽ മാത്രമല്ല, ഒരു സ്ത്രീ പുതിയൊരു പദവിയിലേക്ക് ചുവടുവെക്കുമ്പോൾ അവളെ താങ്ങിനിർത്തുക എന്നുകൂടിയാണെന്ന് കിയാര ഓർമ്മിപ്പിച്ചു. ഒരു കുഞ്ഞിനെ വളർത്താൻ ഒരു ഗ്രാമം തന്നെ വേണമെന്ന് പറയാറുണ്ട്, എന്നാൽ ഒരു 'അമ്മയെ' വളർത്തിയെടുക്കാനും ഒരു നാട് മുഴുവൻ വേണം. തന്റെ സ്വത്വവും അതോടൊപ്പം അമ്മ, മകൾ, ഭാര്യ എന്നീ റോളുകളും ഒരേസമയം എങ്ങനെ ബാലൻസ് ചെയ്യണമെന്ന് ചിന്തിച്ച് ഒരു സ്ത്രീ പതറുന്ന സമയത്ത് അവളെയാണ് കൂടുതൽ പരിപാലിക്കേണ്ടതെന്നും കിയാര കൂട്ടിച്ചേർത്തു. നടൻ സിദ്ധാർത്ഥ് മൽഹോത്രയുമായുള്ള വിവാഹശേഷം 2025 ജൂലൈ 15-നാണ് കിയാരയ്ക്കും സിദ്ധാർത്ഥിനും മകൾ 'സാരായ' ജനിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam