ഛാവയും സിക്കന്ദറും പിറകിൽ; ആദ്യ ദിനം തന്നെ ബോക്സ് ഓഫീസ് തൂക്കി  'കാന്താര ചാപ്റ്റർ 1' 

OCTOBER 2, 2025, 11:02 PM

ഈ വർഷം പ്രേക്ഷകർ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന റിലീസുകളില്‍ ഒന്നാണ് ഋഷഭ് ഷെട്ടിയുടെ 'കാന്താര ചാപ്റ്റർ വണ്‍'. വിജയദശമി ദിനത്തില്‍ റിലീസ് ആയ ചിത്രം മികച്ച കളക്ഷനും അഭിപ്രായവുമാണ് നേടിയിരിക്കുന്നത്.

ബോക്സ്ഓഫീസ് കളക്ഷന്‍ ട്രാക്കർമാരായ സാക്നില്‍ക്കിന്റെ റിപ്പോർട്ട് പ്രാകരം, പല ഹിറ്റ് ചിത്രങ്ങളെയും മറികടന്നാണ് 'കാന്താര'യുടെ രണ്ടാം ഭാഗത്തിന്റെ മുന്നേറ്റം. സയ്യാരാ (22 കോടി രൂപ) , സിക്കന്ദർ (26 കോടി രൂപ), ഛാവാ (31 കോടി രൂപ) തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഓപ്പണിങ് ഡേ കളക്ഷന്‍ സിനിമ മറികടന്നു.  ചിത്രം ആദ്യ ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 60 കോടി രൂപയാണ് കളക്ട് ചെയ്തത്.

നായകനായ ഋഷഭ് ഷെട്ടിയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും. രുക്മിണി വസന്ത്, ജയറാം, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. കെജിഎഫ്, സലാർ തുടങ്ങിയ പാന്‍ ഇന്ത്യന്‍ സിനിമകള്‍ എടുത്ത ഹൊംബാലെ ഫിലിംസ് ആണ് സിനിമയുടെ നിർമാണം.

vachakam
vachakam
vachakam

വലിയ ബജറ്റിലാണ് സിനിമ നിർമിച്ചിരിക്കുന്നത്. 25 ഏക്കറോളം വിസ്തൃതിയുള്ള പ്രത്യേകം സെറ്റിട്ടാണ് സിനിമയിലെ യുദ്ധരംഗം ചിത്രീകരിച്ചത്. ദേശീയ-അന്താരാഷ്ട്ര വിദഗ്ധരുടെ സഹകരണത്തോടെ, 500ലധികം പരിശീലനം നേടിയ പോരാളികളും 3,000ത്തോളം കലാകാരന്മാരും സഹകരിച്ചാണ് 45–50 ദിവസങ്ങളിലായി ഈ രംഗം ഷൂട്ട് ചെയ്തത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam