മലയാളികളുടെ പ്രിയതാരം കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ സൂപ്പര്‍ഹീറോ ചിത്രമാണ് ലോക: ചാപ്റ്റര്‍ 1: ചന്ദ്ര. മികച്ച പ്രതികരണവുമായി ചിത്രം മുന്നേറുകയാണ് .ലോകയെ പലരും ഹോളിവുഡില്‍ നിന്ന് ഉള്‍പ്പെടെയുള്ള ചിത്രങ്ങളുമായി ലോകയെ താരതമ്യം ചെയ്യുന്നുമുണ്ട്.
ഇപ്പോഴിതാ അന്താരാഷ്ട്ര ചിത്രങ്ങളുമായി ലോകയെ താരതമ്യം ചെയ്യുന്നതില്‍ പ്രതികരിക്കുകയാണ് നായികയായ കല്യാണി. ഹിന്ദുസ്ഥാൻ ടൈംസിനോടായിരുന്നു താരത്തിന്റെ പ്രതികരണം.
'അഭിമുഖങ്ങളില്‍ സംസാരിക്കുമ്പോള്‍ ഞാന്‍ അതീവ ശ്രദ്ധാലുവായിരുന്നു. ഇത് അവഞ്ചേഴ്‌സ് അല്ല എന്നും എന്റെ കഥാപാത്രം വണ്ടര്‍ വുമണ്‍ പോലെ ഒന്നായിരിക്കുമെന്ന് ദയവായി പ്രതീക്ഷിക്കരുതെന്നും ഞാന്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. എന്തായാലും താരതമ്യം ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷം തന്നെയാണ് തോന്നുന്നത്.' -കല്യാണി തുടര്‍ന്നു.
നമ്മുടെ നാട്ടിലെ എല്ലാ നായകന്മാരും പലതരത്തില്‍ സൂപ്പര്‍ ഹീറോകളായതിനാലാണ് ഇവിടെ സൂപ്പര്‍ ഹീറോ ജോണറിലുള്ള ചിത്രങ്ങള്‍ അധികം ഉണ്ടാകാതിരുന്നതെന്നും കല്യാണി പറയുന്നു.
കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ ഒരുക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു മെഗാ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും, മമ്മൂട്ടിയുടെ അദൃശ്യമായ സാന്നിധ്യവും ചിത്രത്തിന്റെ ഹൈലൈറ്റാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
