വാക്വിൻ ഫീനിക്‌സിനൊപ്പം ലേഡി ഗാഗ; 'ജോക്കർ 2' റിലീസ് തീയതി പുറത്ത് 

APRIL 10, 2024, 1:08 PM

അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഡിസി തങ്ങളുടെ ഹിറ്റ് ചിത്രമായ ജോക്കറിൻ്റെ രണ്ടാം ഭാഗത്തിൻ്റെ ട്രെയിലറും റിലീസ് തീയതിയും പുറത്തുവിട്ടു. ജോക്കർ: ഫോളി എ ഡ്യൂക്സ് എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗം ടോഡ് ഫിലിപ്സാണ് സംവിധാനം ചെയ്തത്.

ജോക്വിൻ ഫീനിക്സിനൊപ്പം ലേഡി ഗാഗ അഭിനയിക്കുന്ന ചിത്രത്തിൽ നായകൻ ആർതറിൻ്റെ കാമുകി ഹാർലി ക്വിൻ ആയിട്ടാണ് ലേഡി ഗാഗ അഭിനയിക്കുന്നത്. ആദ്യ ഭാഗത്തിൻ്റെ തുടർച്ചയിൽ ഹാർലിൻ ക്വിനും ആർതറും കണ്ടുമുട്ടുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്.

2019 ലാണ് ജോക്കറിന്റെ ആദ്യ ഭാഗം പുറത്തിറങ്ങുന്നത്. ആർ റേറ്റഡ് സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം സമാനതകൾ ഇല്ലാത്ത വിജയമായിരുന്നു നേടിയത്. സാസീ ബീറ്റ്സ്, ബ്രെൻഡൻ ഗ്ളീസൺ, കാതറീൻ കീനർ, ജോക്കബ് ലോഫ് ലാൻഡ്, ഹാരി ലോവ്റ്റെ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

vachakam
vachakam
vachakam

മികച്ച നടനുള്ള ഓസ്‌കർ അടക്കം നിരവധി പുരസ്‌കാരങ്ങൾ ചിത്രം നേടിയിരുന്നു. 2024 ഒക്ടോബർ 4 നാണ് ജോക്കർ: ഫോളി എ ഡ്യൂക്‌സ്(Joker: Folie a Deux) റിലീസ് ചെയ്യുന്നത്. ചിത്രത്തിനായി 50 മില്ല്യൺ ഡോളർ (367 കോടി രൂപ) ആണ് വാക്വീൻ ഫീനിക്‌സിന് പ്രതിഫലം ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam