ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ പ്രശംസ നേടിയ ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങൾക്കും നിറഞ്ഞ കയ്യടി നേടിയിരുന്നു.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം തന്നെ ചിത്രത്തിനു റീമേക്കുകൾ ഉണ്ടായി. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ.
തിരക്കഥയുടെ ആദ്യഡ്രാഫ്റ്റ് എഴുതി പൂർത്തിയാക്കിയെന്നും ശാരീരികമായും മാനസികമായും ഏറെ തളർന്നുവെന്നും ജീത്തു ജോസഫ് മുൻപ് പറഞ്ഞിരുന്നു. ജോർജ് കുട്ടിയ്ക്ക് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ഉള്ളടക്കമെന്നും ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഹെവി ഇന്റലിജെന്റ് സിനിമയാവില്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി മീനയുടെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. മീനയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് നിർമാതാക്കളായ ആശീർവാദ് സിനിമാസിന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്.’ഞങ്ങളുടെ റാണിക്ക് പിറന്നാളാശംസകൾ’ എന്ന് കുറിച്ചാണ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ‘ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’ എന്ന ടാഗ്ലൈനോടെയാണ് ദൃശ്യം ത്രീ ടൈറ്റിൽ എഴുതിയിരിക്കുന്നത്.
അതേസമയം ഇതിനു മുൻപ് ദൃശ്യം ആദ്യഭാഗത്തിലെ ജോര്‍ജുകുട്ടിയുടെ കണ്ണിന്റെ ക്ലോസ് അപ് ഷോട്ടില്‍ തുടങ്ങുന്ന റീലിനൊപ്പം മൂന്നാംഭാഗത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ടിരുന്നു. ‘ദൃശ്യം 3 ഉടന്‍ വരുന്നു’, എന്ന് വ്യക്തമാക്കുന്ന റീലിൽ ജീത്തു ജോസഫ്, മോഹന്‍ലാല്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ പരസ്പരം കൈകൊടുത്തും ആലിംഗനംചെയ്തും അഭിവാദ്യംചെയ്യുന്നതും കാണാമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്