അനിരുദ്ധ് രവിചന്ദറിനൊപ്പം വേടന്‍

JULY 15, 2026, 12:14 AM

തമിഴില്‍ ഏറ്റവും ആരാധകരുള്ള സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറിനൊപ്പം മലയാളികളുടെ പ്രിയ റാപ്പര്‍ ആയ വേടന്‍. 

അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ഡിസി എന്ന ചിത്രത്തിലാണ് ഈ എക്സൈറ്റിംഗ് കോമ്പോ എന്നാണ് സൂചന. അനിരുദ്ധിനൊപ്പം സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രം വേടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് സിനിമാപ്രേമികള്‍ക്കിടയില്‍ ഇത് ചര്‍ച്ചയായത്. 

ഇത് ഡിസി എന്ന ചിത്രത്തിന് വേണ്ടിയുള്ളതാണെന്ന് നിരവധി പോസ്റ്റുകള്‍ വരുന്നുണ്ട്. എന്നാല്‍ ചിത്രം പങ്കുവച്ചു എന്നല്ലാതെ കൂടുതലൊന്നും വേടന്‍ പോസ്റ്റില്‍ അറിയിച്ചിട്ടില്ല. എങ്കിലും ഇത് കൊളാബറേഷന്‍ തന്നെയാണെന്ന വിശ്വാസത്തിലാണ് ആസ്വാദകര്‍.

vachakam
vachakam
vachakam

റോക്കിയും ക്യാപ്റ്റന്‍ മില്ലറുമൊക്കെ ഒരുക്കിയ അരുണ്‍ മാതേശ്വരന്‍റെ ഏറ്റവും പുതിയ ചിത്രമാണ് റോക്കി. സംവിധായകന്‍ ലോകേഷ് കനകരാജ് ആണ് നായകന്‍. വമിക ഗബ്ബിയാണ് നായിക. ലോകേഷിന്‍റെ നായക കഥാപാത്രമായ ദേവദാസും വമികയുടെ ചന്ദ്രയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ ഡിസി എന്ന ടൈറ്റില്‍ രൂപപ്പെട്ടിരിക്കുന്നത്. 


നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയ്‍ലര്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ആക്ഷനും ഇമോഷനും ഡ്രാമയും ഒക്കെ ചേരുന്ന ഒരു ചിത്രമാവും ഇതെന്ന സൂചന തരുന്നതായിരുന്നു ട്രെയ്‍ലര്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam