മലയാളത്തിലെ സൂപ്പർഹീറോ ഫ്രാഞ്ചൈസിയുടെ ആദ്യഭാഗമായ ‘ലോക ചാപ്റ്റർ 1: ചന്ദ്ര’ തിയ്യേറ്ററുകളിൽ മുന്നേറുകയാണ്. കല്യാണി പ്രിയദർശൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ഡൊമിനിക് അരുണാണ്. മൂന്നാം വാരത്തിലും ഈ തരംഗം തുടരുന്നതിനിടെ ചിത്രം ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്.
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ‘എമ്പുരാനെ’ ഇന്ത്യൻ ബോക്സ് ഓഫീസിൽ മറികടന്ന് ‘ലോക: ചാപ്റ്റർ 1’ പുതിയ റെക്കോർഡ് സ്ഥാപിച്ചു. വെറും 17 ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. പ്രമുഖ ട്രാക്കറായ സാക്നിൽകിന്റെ കണക്കനുസരിച്ച്, 17 ദിവസം കൊണ്ട് ‘ലോക’ ഇന്ത്യയിൽ നിന്ന് 112.4 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടി.
അതേസമയം, കൊയ്മൊയ് (Koimoi) നൽകുന്ന കണക്കനുസരിച്ച് ‘എമ്പുരാൻ’ ഇന്ത്യയിൽ നിന്ന് നേടിയ ലൈഫ് ടൈം കളക്ഷൻ 106.64 കോടി രൂപയായിരുന്നു. ‘എമ്പുരാനെ’ മറികടന്നുകൊണ്ട് ‘ലോക’ മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡുകളിൽ പുതിയൊരു അധ്യായം കുറിച്ചു.
‘ലോക: ചാപ്റ്റർ 1’ ഇന്ത്യൻ ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ മലയാള ചിത്രമായി മാറി. ഈ പട്ടികയിൽ മഞ്ഞുമ്മൽ ബോയ്സാണ് ഒന്നാം സ്ഥാനത്ത്. കൊയ്മൊയിയുടെ കണക്കനുസരിച്ച്, മഞ്ഞുമ്മൽ ബോയ്സ് ഇന്ത്യയിൽ നിന്ന് 142 കോടി രൂപ നെറ്റ് കളക്ഷൻ നേടി. തുടരും എന്ന ചിത്രം 122 കോടി രൂപയോടെ രണ്ടാം സ്ഥാനത്തുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്