ഹൊറർ സിനിമാ പ്രേമികളെ ഒന്നടങ്കം ഭയപ്പെടുത്തുകയും ആവേശം കൊള്ളിക്കുകയും ചെയ്ത 'ദി കൺജറിംഗ്' പരമ്പരയിലെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ലോകമെമ്പാടും വലിയ വിജയമായി മാറിയ ഈ ഫ്രാഞ്ചൈസിയിലെ പുതിയ ചിത്രത്തിന് 'ദി കൺജറിംഗ്: ഫസ്റ്റ് കമ്മ്യൂണിയൻ' (The Conjuring: First Communion) എന്നാണ് പേരിട്ടിരിക്കുന്നത്.
പ്രശസ്ത പാരനോർമൽ ഗവേഷകരായ എഡ് വാറൻ, ലൊറൈൻ വാറൻ എന്നിവരുടെ ചെറുപ്പകാലത്തെ കഥ പറയുന്ന ഒരു പ്രീക്വൽ ചിത്രമായിരിക്കും ഇത്. പുതിയ എഡ് വാറനും ലൊറൈൻ വാറനും ഇതുവരെയുള്ള ചിത്രങ്ങളിൽ പാട്രിക് വിൽസണും വേര ഫാർമിഗയുമാണ് ഈ ദമ്പതികളെ അവതരിപ്പിച്ചിരുന്നതെങ്കിൽ, പുതിയ ചിത്രത്തിൽ ഇവരുടെ ചെറുപ്പകാലം അവതരിപ്പിക്കാൻ യുവതാരങ്ങളെയാണ് അണിയറപ്രവർത്തകർ നിശ്ചയിച്ചിരിക്കുന്നത്.
ഗാരറ്റ് വേറിങ് നടനാണ് ചെറുപ്പക്കാരനായ എഡ് വാറൻ ആയി വേഷമിടുന്നത്. 'മാനിഫെസ്റ്റ്', 'റാൻസം കാന്യൻ' തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ ശ്രദ്ധേയനാണ് ഗാരറ്റ്. കനേഡിയൻ നടിയായ അമാൻഡ ഫിക്സ് യുവതിയായ ലൊറൈൻ വാറൻ ആയി അഭിനയിക്കും. എക്കോസ്', 'ഹൈ സ്കൂൾ' തുടങ്ങിയ ചിത്രങ്ങളിലൂടെയും സീരീസുകളിലൂടെയും പ്രശസ്തയാണ് താരം.
റോഡ്രിഗ് ഹുവാർട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് 'ദി നൺ 2', 'ദി കൺജറിംഗ്: ലാസ്റ്റ് റൈറ്റ്സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ ഇയാൻ ഗോൾഡ്ബെർഗും റിച്ചാർഡ് നെയ്ംഗും ചേർന്നാണ്. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു.
ഹാലോവീൻ സീസണിനോട് അനുബന്ധിച്ച് 2027 സെപ്റ്റംബർ 10-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. 2025-ൽ പുറത്തിറങ്ങി വലിയ സാമ്പത്തിക വിജയം നേടിയ 'ദി കൺജറിംഗ്: ലാസ്റ്റ് റൈറ്റ്സ്' എന്ന ചിത്രത്തിന് ശേഷം പുറത്തുവരുന്ന ഈ പ്രീക്വൽ സിനിമയ്ക്കായി വലിയ പ്രതീക്ഷയോടെയാണ് ഹൊറർ പ്രേമികൾ കാത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
