ലോകമൊട്ടാകെയുള്ള തിയേറ്ററുകളിൽ വിസ്മയം സൃഷ്‌ടിച്ച എസ് എസ് രാജമൗലി അണിയിച്ചൊരുക്കിയ ബാഹുബലി എന്ന ദൃശ്യ വിസ്മയം വീണ്ടും തിയേറ്ററുകളിലേക്ക്.
2015ൽ ബാഹുബലി - ദി ബിഗിനിംങ് എന്ന ആദ്യ ഭാഗവും 2017 ൽ ബാഹുബലി 2 - ദി കൺക്ലൂഷനും ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിരുന്നു. ബാഹുബലിയുടെ ആദ്യ ഭാഗം റിലീസ് ആയി പത്ത് വർഷം തികയുന്ന വേളയിൽ സിനിമാസ്നേഹികൾക്ക് ബാഹുബലിയെ വീണ്ടും വലിയ സ്ക്രീനിൽ കാണാനുള്ള അവസരം എത്തുന്നു.
'ബാഹുബലി ദി എപ്പിക്ക്' എന്ന പേരിൽ രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങിയ ബാഹുബലി സീരീസിനെ ഇത്തവണ ഒറ്റ സിനിമയായി 4K ദൃശ്യമികവിൽ ആണ് റീ റിലീസ് ചെയ്യുന്നത്.
സെഞ്ച്വറി കൊച്ചുമോന്റെ സാരഥ്യത്തിലുള്ള കേരളത്തിലെ പ്രമുഖ നിർമ്മാണ - വിതരണ കമ്പനിയായ സെഞ്ചുറി ഫിലിംസാണ് 'ബാഹുബലി - ദി എപ്പിക്' കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. ഒക്‌ടോബർ 31 നാണ് റിലീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്