മലയാളികളുടെ പ്രിയ താരമായ നസ്ലെന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മെലിഞ്ഞ് മുടി നീട്ടി വളര്‍ത്തിയ ലുക്കിലുള്ള നസ്ലെന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
നസ്ലെന്റെ പുതിയ ചിത്രമായ മോളിവുഡ് ടൈംസിലെ ലുക്കാണിതെന്നാണ് സൂചന. എന്നാല്‍ ആസിഫ് അലിയുടെ ടികി ടാക്കയിലും നസ്ലെന്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ആരാധകര്‍ കണ്‍ഫ്യൂഷനിലാണ്.
അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ലോക - ചാപ്റ്റര്‍ വണ്‍ : ചന്ദ്രയാണ് നസ്ലെന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.
ഓണം റിലീസായി ചിത്രം തിയേറ്ററിലെത്തും. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഡൊമിനിക് അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.
ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്