സൂര്യ നായകനായി എത്തിയ ചിത്രമാണ് കങ്കുവ. വമ്പൻ ഹൈപ്പോടുകൂടിയെത്തിയ ചിത്രം തിയേറ്ററുകളിൽ കാര്യമായ ചലനമുണ്ടാക്കിയില്ല.
ആദ്യ ദിനം തന്നെ നെഗറ്റീവ് റിവ്യൂകളിൽ പൊതിഞ്ഞ ചിത്രമാണ് കങ്കുവ. സൂര്യ ആരാധകരെ നിരാശപ്പെടുത്ത പ്രകടനമായിരുന്നു കങ്കുവയുടേത്.
കങ്കുവ ആഗോളതലത്തിൽ 127.64 കോടി രൂപയിലധികം നേടിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഗ്രോസ് കളക്ഷൻ 80 കോടി ആണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിരവധി വിമർശനങ്ങൾ ചിത്രത്തിന് നേരെയുണ്ടായിയെന്നാണ് തിയറ്ററിൽ നിന്നുള്ള പ്രതികരണങ്ങൾ മിക്കതും വ്യക്തമാക്കിയത്. സിരുത്തൈ ശിവയാണ് സംവിധാനം നിർവഹിച്ചത്. കങ്കുവയുടെ ബജറ്റ് ഏകദേശം 350 കോടി രൂപയോളം ആണെന്നായിരുന്നു റിപ്പോർട്ട്. ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ സൂര്യയുള്ളത്.
കങ്കുവ എന്ന സിനിമയിലെ നായക താരമായ സൂര്യക്ക് പുറമേ നടരാജൻ സുബ്രഹ്‍മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്‍സ്‍ലെ, ടി എം കാർത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാർ, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാൾ, പ്രേം കുമാർ, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നീ താരങ്ങളും മറ്റ് പ്രധാന കഥാപാത്രങ്ങളായി മികച്ച പ്രകടനം നടത്തിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിരുത്തൈ ശിവയ്‍ക്കും മദൻ കർക്കിക്കുമൊപ്പം തിരക്കഥ എഴുതുന്നത് ആദി നാരായണനും ആണ്. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിർവഹിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്