മാർപ്പാപ്പ കാനഡയിൽ നിന്നുള്ള കർദ്ദിനാളന്മാരെ കണ്ടു സംസാരിച്ചു

JUNE 6, 2021, 7:12 AM

പോപ്പ് ഫ്രാൻസിസ്, വത്തിക്കാനിൽ പ്രവർത്തിക്കുന്ന കാനഡയിൽ നിന്നുള്ള രണ്ടു കർദ്ദിനാളന്മാരെയും പ്രത്യേകം, പ്രത്യേകം കണ്ടു സംസാരിച്ചു, ശനിയാഴ്ച. കത്തോലിക്ക സഭയുടെ മേൽനോട്ടത്തിൽ ആദിവാസികൾക്ക് വേണ്ടി നടത്തിയിരുന്ന മുൻ റസിഡൻഷ്യൽ സ്‌കൂളിന്റെ അവശിഷ്ടങ്ങളിൽ നിന്നും 215 മുൻ വിദ്യാർത്ഥികളുടെ മൃതശരീരഭാഗങ്ങളും കൂടി കണ്ടെത്തിയത് വാർത്ത ആയിരുന്നു കാനഡയിൽ. പോപ്പ് ഫ്രാൻസിസ് കർദ്ദിനാൾ മൈക്കൾ ശേർനി,കർദ്ദിനാൾ മാർക്ക് ഉല്ലെറ്റ് എന്നിവരെ പ്രത്യേകമായി കണ്ടു സംസാരിച്ചു.

ഉല്ലെറ്റ് എല്ലാ ശനിയാഴ്ചയും മാർപ്പാപ്പയുമായി ഔദ്യോഗിക കാര്യങ്ങൾ സംസാരിക്കാറുള്ളതാണ്. വകുപ്പ് മേധാവി എന്ന നിലയിൽ ശേർനി, വത്തിക്കാന്റെ കുടിയേറ്റക്കാരുടെയും, അഭയാർത്ഥികളുടെയും വകുപ്പിന്റെ ചുമതലക്കാരനാണ്. പതിവായി പോപ്പിനെ ആഴ്ചതോറും മീറ്റിങ്ങില്ലാത്തതാണ്. വത്തിക്കാൻ ഇവരുടെ മീറ്റിങ്ങിൽ എന്താണ് ചർച്ച ചെയ്തത് എന്ന് പറഞ്ഞില്ല. നയതന്ത്ര കാര്യാലയങ്ങൾ പറയുന്നത്, ചർച്ചയിൽ കാനഡയിൽ ഇപ്പോൾ ഉയർന്ന വിവാദവാർത്തയെക്കുറിച്ച് സംസാരിച്ചിരിക്കും എന്നാണ്.

കാനഡയിലെ പല പ്രമുഖരും, മാർപ്പാപ്പയോടു ഔദ്യോഗികമായി കത്തോലിക്ക സഭയ്ക്ക് വേണ്ടി ക്ഷമാപണം അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. റസിഡൻഷ്യൽ സ്‌കൂൾ നടത്തിപ്പിൽ കത്തോലിക്ക ഉൾപ്പെട്ടിരുന്നത് കൊണ്ട് 1831 മുതൽ 1996 വരെ ഗവൺമെന്റിനു വേണ്ടി, പല കത്തോലിക്ക സഭ വിഭാഗങ്ങളും, സ്‌കൂൾ നടത്തിപ്പിൽ മേൽനോട്ടം വഹിച്ചിരുന്നതാണ്. ഫ്രാൻസിസ് പോപ്പ് 2013 ൽ സ്ഥാനം ഏറ്റപ്പോൾ അമേരിക്കയിലെ കോളനിവൽക്കരണത്തിൽ കത്തോലിക്ക സഭയുടെ പങ്കിനെക്കുറിച്ചുള്ള പരാമർശനത്തിൽ ക്ഷമ ചോദിച്ചിരുന്നു. ഒരു പക്ഷേ കാനഡ സന്ദർശനവേളയിൽ മാർപ്പാപ്പ അപ്രകാരം ചെയ്‌തേക്കും എന്ന് കരുതാം.

vachakam
vachakam
vachakam

ബൊളിവിയ 2015 ൽ സന്ദർശിച്ചപ്പോൾ, ആദിവാസി അമേരിക്കൻ ജനങ്ങൾക്കെതിരെ ദൈവത്തിന്റെ പേരിൽ, പല തിന്മകളും ചെയ്തു എന്നതിന് മാപ്പു ചോദിച്ചിരുന്നു. കാനഡ പ്രധാനമന്ത്രി പറഞ്ഞു, കത്തോലിക്ക സഭ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം, അവരാണ് സ്‌കൂളുകൾ നടത്തിയിരുന്നത് എന്ന്. ബ്രിട്ടീഷ് കോളംമ്പിയയിൽ, സ്‌കൂൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 215 മുൻ വിദ്യാർത്ഥികളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. കാം ലൂപ്‌സ് ആദിവാസി ഇന്ത്യൻ സ്‌കൂൾ അടച്ചത് 1978 ൽ ആയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam