കാനഡയുടെ അതിർത്തി തുറക്കൽ ജൂലൈ ആദ്യവാരം

JUNE 10, 2021, 4:51 PM

യു.എസ്. കാനഡ അതിർത്തി അടഞ്ഞു കിടക്കും, ജൂലൈ ആരംഭം വരേയ്ക്കും അത്യാവശ്യമല്ലാത്ത അമേരിക്കൻ യാത്രക്കാർക്ക്. കാനഡക്കാരായ പൗരന്മാർക്ക്, സ്ഥിരതാമസക്കാർക്ക്, വിദേശങ്ങളിൽ നിന്ന് തിരിച്ചു വരാൻ വാക്‌സിൻ സ്വീകരിക്കണം. അവർക്ക് മുൻഗണന കൊടുക്കും അതിർത്തി വഴി പ്രവേശനത്തിന് എന്ന് പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. വാക്‌സിൻ സ്വീകരണം പൂർത്തിയായാൽ യു.എസും കാനഡയും വാക്‌സിൻ സ്വീകരിച്ചവർക്ക് വേണ്ടി അതിർത്തി തുറന്നു കൊടുക്കും എന്നും അഭ്യൂഹമുണ്ട്.

കരമാർഗ്ഗം ഉള്ള യാത്രകൾ ഇരുരാജ്യങ്ങളും നിർത്തലാക്കിയത് 2020 മാർച്ചിലാണ്. അത്യാവശ്യ യാത്രക്കാരെ മാത്രം അനുവദിച്ചിരുന്നു. ബൈഡനും, ട്രൂഡോയും നേരിട്ടുള്ള സംഭാഷണത്തിൽ ജി.7. സമ്മേളനത്തിൽ കണ്ടുമുട്ടുമ്പോൾ അതിർത്തി തുറക്കുന്ന വിഷയം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. എല്ലാ മാസവും വിശകലനം ചെയ്തു മാത്രമാണ് അതിർത്തി അടച്ചതിനെക്കുറിച്ചു തീരുമാനം ദീർഘിപ്പിക്കുന്നത്. അത്തരം ഒരു വിശകലനം ഉണ്ടാകേണ്ടത് ഇനി ജൂൺ 21 നാണ്.

ഏകപക്ഷീയമായി യു.എസ്. ബോർഡർ തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിനിധിസഭയിലെ അംഗം എലെസ് സ്‌റ്റെഫാനിയ്ക്ക്. ഏകപക്ഷീയമായി ഒരു രാജ്യവും അത്തരം ഒരു നീക്കത്തിന് തയ്യാറാവുകയില്ല. അതിർത്തി അടച്ചതു മൂലം വിനോദസഞ്ചാര മേഖലയും, വേർപിരിഞ്ഞു കഴിയേണ്ടി വന്നവരും ആണ് കൂടുതൽ വിഷമത്തിലായത്. കാനഡയിലെ അതിർത്തികൾക്ക് അടുത്തുള്ള സിറ്റികളിലെ രണ്ടു സിറ്റി മേയർമാർ പറഞ്ഞത്, ജൂൺ 22 നു ശേഷം ട്രൂഡോ ഗവൺമെന്റ് അതിർത്തി തുറന്നു കൊടുക്കാൻ തയ്യാറാകും എന്നാണ്.

vachakam
vachakam
vachakam

കാനഡയിലെ ജനങ്ങളിൽ 75 ശതമാനം ഒരു ഡോസ് എങ്കിലും വാക്‌സിൻ സ്വീകരിച്ചു കഴിയണം. 20 ശതമാനം പൂർണ്ണ വാക്‌സിൻ സ്വീകരിച്ചു കഴിയണം. അപ്പോൾ മുതൽ പൊതുവായ വിലക്കുകൾക്ക് അയവു വരുത്തും. അതിർത്തികൾ തുറന്നു പ്രവർത്തനം ആരംഭിക്കുകയും ചെയ്യും എന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. അതനുസരിച്ചു ജൂലൈ ആദ്യ ആഴ്ചയിൽ കാനഡയിൽ 75 -20 ലക്ഷ്യം കൈവരും എന്ന് ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam