ആദിവാസി യുവതിയെ പരിക്കേൽപ്പിച്ചു കൊല ചെയ്ത കുറ്റത്തിന് 8 വർഷം ജയിൽ വാസം

JUNE 8, 2021, 6:54 AM

ബ്രെയിഡൻ ബുഷ്ബി, 34 കാരി ആദിവാസി യുവതി ബാർബറ കെന്റനർ, കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാരൻ എന്ന് വിധിക്കപ്പെട്ടിരുന്നു കഴിഞ്ഞ വർഷം വിചാരണയ്‌ക്കൊടുവിൽ. ഇരുമ്പു ട്രെയിലർ ഓടി കൊണ്ടിരുന്ന വാഹനത്തിൽ നിന്നും എറിഞ്ഞ്, പരുക്ക് പറ്റിയിരുന്നു, വഴിയിൽ കൂടി നടന്നു പോകുമ്പോൾ ബാർബറ കെന്റനർക്ക്. എറിഞ്ഞത് ബുഷ്ബി ആയിരുന്നു എന്ന് കോടതിയിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. അന്ന് വിചാരണ ആരംഭിപ്പോൾ തന്നെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ബുഷ്ബി 18 വയസുള്ളപ്പോൾ ആയിരുന്നു സംഭവം. കാറിൽ മറക്കൻസി സ്ട്രീറ്റിലൂടെ സഞ്ചരിക്കുമ്പോൾ, ജനുവരി 29, 2017 ൽ മദ്യപിച്ച് ലക്ക് കെട്ട ഡ്രൈവർക്ക്, കെന്റനർ, അവരുടെ സഹോദരിയും കൂടി റോഡിലൂടെ നടന്നു പോകുന്നത് കണ്ടു,മെറ്റൽ ട്രെയിലർ കൊണ്ട് എറിഞ്ഞു. അവരുടെ വയറ്റിൽ പരുക്ക് പറ്റി, ഹോസ്പിറ്റലിൽ സർജറി നടത്തി, ജൂലൈ 4 ന് 2017 ൽ മരിച്ചു. പതോളജിസ്റ്റ്് പരുക്കുകൾ മൂലമാണ് മരിച്ചത് എന്ന് സർട്ടിഫിക്കറ്റ് നൽകി. പ്രോസിക്യൂട്ടർമാർ 8 മുതൽ 12 വർഷത്തെ ജയിൽവാസം വിധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ കോടതി 8 വർഷത്തെ ജയിൽവാസം വിധിച്ചു.

ഒൺടാരിയെ ഉന്നത കോടതിയിൽ ജസ്റ്റിസ് ഹെലൻ പീയേർസ് വിധി പ്രസ്താവിക്കുമ്പോൾ പറഞ്ഞു, പ്രതി ചെയ്ത കുറ്റം, പരുക്ക് പറ്റും എന്ന് ഉറപ്പുള്ള ഒരു പ്രവർത്തിയാണ്. കാറിന്റെ സുരക്ഷിതത്വത്തിൽ ഇരുന്നു കൊണ്ട്, വഴിയിൽ നടന്നു പോയ ആദിവാസി വനിതയെ അക്രമിച്ചു. അവർക്ക് പ്രതിരോധിക്കാൻ ഒന്നും ഇല്ലാതെ, നടന്നു പോകുമ്പോൾ, അക്രമത്തിനു ശേഷം കാർ ഓടിച്ചു സുരക്ഷിതനായി കുറ്റവാളി രക്ഷപ്പെടുകയും ചെയ്തു. ഇത് ധീരതയല്ല,സമൂഹത്തിൽ ഇത്തരം പ്രവർത്തികൾ ഉണ്ടാകാൻ പാടില്ല. നിസ്സഹായ വനിത വഴിയിൽ കൂടി നടന്നു പോവുക മാത്രമായിരുന്നു. ജഡ്ജി പറഞ്ഞു വിധി പ്രസ്താവനയിൽ. എല്ലാവരാലും ഇഷ്ടപ്പെട്ട ആ വനിത ആയിരുന്നു ബാർബറ കെന്റനർ എന്ന് ജഡ്ജി വിശേഷിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam