റഷ്യ അംഗമായി തുടരുന്നിടത്തോളം ജി 20  ഗ്രൂപ്പിന് ഫലപ്രദമായി പ്രവർത്തിക്കാനാകില്ല 

APRIL 23, 2022, 7:25 PM

റഷ്യ അംഗമായി തുടരുന്നിടത്തോളം കാലം ജി 20  ഗ്രൂപ്പിന് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് കാനഡയുടെ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്.

റഷ്യൻ ഉദ്യോഗസ്ഥർ സംസാരിക്കുമ്പോഴെല്ലാം യുഎസ്, കാനഡ, ബ്രിട്ടൻ, മറ്റ് പാശ്ചാത്യ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ തുടർച്ചയായി മൂന്ന് ദിവസം വാക്കൗട്ട് നടത്തിക്കൊണ്ട് അവരുടെ പ്രതിഷേധം അറിയിച്ചിരുന്നു. 

ബുധനാഴ്ച വാഷിംഗ്ടണിൽ യോഗം ചേർന്ന ജി20 ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും, ഉക്രെയ്നിലെ റഷ്യയുടെ   അധിനിവേശത്തെ ശക്തമായി  അപലപിച്ചു.

vachakam
vachakam
vachakam

“ജി 20 ക്ക്  റഷ്യയുമായി ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയില്ല,” കനേഡിയൻ ധനകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് വാഷിംഗ്ടണിൽ ഉക്രേനിയൻ ധനമന്ത്രി സെർഹി മാർചെങ്കോയുമായി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

"ആഗോള സാമ്പത്തിക അഭിവൃദ്ധി നിലനിർത്താൻ ഒത്തുചേർന്ന രാജ്യങ്ങളുടെ പട്ടികയിൽ റഷ്യയ്ക്ക് സ്ഥാനമില്ല ഫ്രീലാൻഡ് പറഞ്ഞു, തെക്കൻ ഉക്രെയ്നിലെ അധിനിവേശത്തിലൂടെ റഷ്യ ദീർഘകാല അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുവെന്നും അവർ  കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam