ചൈനീസ് ഊര്‍ജ്ജ ഭീമന്‍ സിനൂക്(CNOOC) കാനഡയില്‍ നിന്ന് പിന്‍വാങ്ങിയേക്കും

APRIL 14, 2022, 10:24 AM

ഒട്ടാവ: ചൈനീസ് ഊര്‍ജ്ജ ഭീമനായ സിനൂക്(CNOOC) കാനഡയില്‍ നിന്ന് പിന്‍വാങ്ങിയേക്കും. ഉക്രെയ്ന്‍ യുദ്ധത്തിനിടയില്‍ ഉപരോധത്തെ ഭയന്നാണ് പിന്‍മാറ്റം. ചൈനയിലെ മുന്‍നിര എണ്ണ-വാതക ഉല്‍പ്പാദകരായ സിനൂക് (CNOOC) ലിമിറ്റഡ് ബ്രിട്ടന്‍, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ബീജിംങിലെ ആശങ്കകള്‍ കാരണം ആസ്തികള്‍ ഉപരോധത്തിന് വിധേയമാകുമെന്ന് വ്യവസായ വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ചൈനയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വ്യാപാര, മനുഷ്യാവകാശ പ്രശ്നങ്ങളാല്‍ വളരെക്കാലമായി വഷളായിരുന്നു. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഇവര്‍ക്കിടയിലെ പിരിമുറുക്കം വീണ്ടും വര്‍ധിച്ചു. യുദ്ധത്തെ അപലപിക്കാന്‍ ചൈന തയാറായിരുന്നില്ല. 

റഷ്യയുടെ വിദേശ നാണയത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതും അന്താരാഷ്ട്ര പേയ്മെന്റുകള്‍ പ്രോസസ്സ് ചെയ്യുന്നത് സങ്കീര്‍ണ്ണമാക്കുന്നതുമായ സാമ്പത്തിക നടപടികള്‍ ഉള്‍പ്പെടുന്ന ഉപരോധം ഒഴിവാക്കാന്‍ റഷ്യയെ സഹായിച്ചാല്‍ ചൈനയ്ക്ക് അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് അമേരിക്ക കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam