ഇന്ത്യയിൽ ജീവിക്കാൻ  ഒരിടം തരുമോ?കനേഡിയൻ സ്വേച്ഛാധിപത്യം മടുത്തെന്ന് എഴുത്തുകാരൻ

FEBRUARY 16, 2022, 3:35 PM

ടൊറന്റോ: ട്രക്ക് തൊഴിലാളികളുടെ  പ്രതിഷേധം തടയാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപൂർവ്വമായി ഉപയോഗിക്കപ്പെടുന്ന അടിയന്തര അധികാരങ്ങൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, കാനഡയിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന തനിക്ക് ഇന്ത്യയിൽ താമസിക്കാൻ ഒരിടം തരുമോ എന്ന് കനേഡിയൻ  എഴുത്തുകാരൻ ഗാഡ് സാദ്. 

കാനഡ ഏകാധിപത്യമാണെന്നും രാജ്യത്ത് ജീവിക്കാൻ കഴിയില്ലെന്നും പറഞ്ഞ ലേഖകൻ  തന്നെ ഇന്ത്യയിൽ താമസിപ്പിക്കാമോയെന്ന് ട്വിറ്ററിലൂടെ സാദ് ചോദിച്ചു.മോദിയുടെ ട്വീറ്റിന് മറുപടിയായാണ് ഗാദ് സാദിന്റെ ചോദ്യം.


vachakam
vachakam
vachakam

ഫെബ്രുവരി 15 ന് കനേഡിയൻ എഴുത്തുകാരൻ ട്വീറ്റ് ചെയ്തു, “പ്രിയ @narendramodi, സ്വേച്ഛാധിപത്യത്തിൽ നിന്ന് രക്ഷപ്പെടാൻ ഞങ്ങൾ കാനഡ വിടാൻ നോക്കുകയാണ്. ഇന്ത്യയിൽ ഞങ്ങൾക്ക് എന്തെങ്കിലും മുറി തരാമോ ?". ഗുരു രവിദാസിന്റെ ജന്മവാർഷികത്തിൽ ആദരവറിയിച്ചുകൊണ്ട് മോദി പങ്കുവെച്ച് ട്വീറ്റിന് മറുപടിയായിട്ടായിരുന്നു അഭ്യർത്ഥന.

ഇത്തരത്തിൽ അമേരിക്കയ്‌ക്കും ഗാദ് സാദ് കത്തെഴുതിയിട്ടുണ്ട്. ലെബനനിൽ നിന്ന് ജീവിക്കാൻ വേണ്ടി കാനഡയിലേക്ക് വന്നയാളാണ് താനെന്നും ഇന്ന് കാനഡ വിടാൻ ആഗ്രഹിക്കുന്നു. താമസിക്കാൻ ഒരിടം തരുമെങ്കിൽ അമേരിക്കയിലേക്ക് അനധികൃതമായി പ്രവേശിക്കാനും തയ്യാറാണെന്ന് ഗാദ് സാദ് പറയുന്നു.

കാനഡയിൽ ജനങ്ങളുടെ പ്രതിഷേധം അവസാനിപ്പിക്കാൻ പ്രധാമന്ത്രി ജസ്റ്റിൻ ട്രൂഡോ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇവർ നാട് വിടണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam