ദാവോസ്: ഒരു ദശാബ്ദത്തിനുള്ളില്‍ ലോകത്തിന് ആദ്യത്തെ ട്രില്യണറെ ലഭിക്കുമെന്ന് ഓക്സ്ഫാം ഇന്റര്‍നാഷണല്‍. ദാവോസിലെ സ്വിസ് സ്‌കീ റിസോര്‍ട്ടില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തോട് അനുബന്ധിച്ച് നടക്കുന്ന ആഗോള അസമത്വങ്ങളെ കുറിച്ചുള്ള വാര്‍ഷിക വിലയിരുത്തലിലാണ് പ്രവചനം. ആയിരം ബില്യണ്‍ ഡോളര്‍ ആസ്തിയുള്ളയാളാണ് ട്രില്യണര്‍. നിലവില്‍ ലോകത്തെ ഏറ്റവും സമ്പന്നനായ ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന് 250 ബില്യണ്‍ ഡോളര്‍ ആസ്തിയാണുള്ളത്.
അതിസമ്പന്നരും ആഗോള ജനസംഖ്യയുടെ ഭൂരിഭാഗവും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന അസമത്വങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ വര്‍ഷങ്ങളായി ശ്രമിക്കുന്ന സംഘടനയാണ് ഓക്‌സ്ഫാം. കൊറോണ മഹാമാരി മുതല്‍ ഈ വിടവ് കൂടുതല്‍ വളര്‍ന്നതായി സംഘടന പറയുന്നു.
കോവിഡ് രൂക്ഷമായ 2020 ന് ശേഷം ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്, ആഡംബര കമ്പനിയായ എല്‍വിഎംഎച്ച് സ്ഥാപകന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ട്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ഒറാക്കിള്‍ സ്ഥാപകന്‍ ലാറി എലിസണ്‍, നിക്ഷേപ ഗുരു വാറന്‍ ബഫറ്റ് എന്നിവരുടെ സമ്പത്തില്‍ 114 ശതമാനം വര്‍ധനവുണ്ടായതായി ഗ്രൂപ്പ് പറയുന്നു.
ലോകം 'വിഭജനത്തിന്റെ ദശകത്തിലേക്ക്' പ്രവേശിക്കുകയാണെന്ന് റിപ്പോര്‍ട്ട് കാണിക്കുന്നുവെന്ന് ഓക്‌സ്ഫാമിന്റെ ഇടക്കാല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അമിതാഭ് ബെഹാര്‍ പറഞ്ഞു.
'നമുക്ക് അഞ്ച് ശതകോടീശ്വരന്മാരുണ്ട്, അവര്‍ അവരുടെ സമ്പത്ത് ഇരട്ടിയാക്കി. മറുവശത്ത്, ഏകദേശം 5 ബില്യണ്‍ ആളുകള്‍ ദരിദ്രരായി,' അമിതാഭ് ബെഹാര്‍ ദാവോസില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്