ബെംഗളൂരു: ഭാര്യ സുധ മൂര്‍ത്തിക്ക് ഇൻഫോസിസില്‍ സ്ഥാനം നല്‍കാതിരുന്നതില്‍ ഇപ്പോള്‍ ഖേദിക്കുന്നതായി എൻആർ. നാരായണ മൂർത്തി. CNBC-TV18 ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് സമ്മതിച്ചത്.
കമ്പനി സ്ഥാപിക്കാൻ പണം നൽകിയ ഭാര്യയെ കമ്പനിയിൽ ചേരാൻ അനുവദിക്കാത്തതെന്തുകൊണ്ടായിരുന്നു എന്നായിരുന്നു ചോദ്യം.
സ്വജനപക്ഷപാതവും കുടുംബാംഗങ്ങൾക്കിടയിലുള്ള അഭിപ്രായവ്യത്യാസവും ഒഴിവാക്കാൻ കുടുംബാംഗങ്ങളെ കോർപ്പറേറ്റ് ഭരണത്തിൽ നിന്ന് അകറ്റി നിർത്തുകയാണ് നല്ലതെന്ന് അക്കാലത്ത് വിശ്വസിച്ചിരുന്നു.
ഇൻഫോസിസിന്റെ മറ്റ് സ്ഥാപകരേക്കാൾ കൂടുതൽ യോഗ്യതയുള്ളയാളാണ് സുധാ മൂർത്തി. എന്നാല്‍, ആദര്‍ശവാദത്തിന്‍റെയും പണ്ടു കാലത്തെ തെറ്റായ നാട്ടുനടപ്പുകളുടെയും തെറ്റായ ബോധമാണ് അങ്ങനെ സംഭവിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ കാലക്രമേണ ഈ മനോഭാവം മാറിയെന്നും അദ്ദേഹം പറയുന്നു. പ്രമുഖ സർവ്വകലാശാലകളിലെ ഫിലോസഫി പ്രൊഫസർമാരുമായി ചർച്ച നടത്തിയപ്പോൾ, ചിന്തയിലെ തെറ്റ് മനസ്സിലാകാൻ തുടങ്ങി- നാരായണ മൂർത്തി പറഞ്ഞു .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്