അമേരിക്കൻ ഓൺലൈൻ ടാക്സി സേവനമായ ഊബർ ഇന്ത്യ അടക്കം ലോകത്തിന്റെ പലയിടങ്ങളിലും പ്രവൃത്തിക്കുന്നുണ്ട്. പരമ്പരാഗത ടാക്സി സങ്കൽപ്പങ്ങളെ മാറ്റിമറിച്ചാണ് ഊബർ ഇന്ത്യയിലെത്തിയത്. ആപ്പ് ഡൗൺലോഡ് ചെയ്ത് എവിടെ ടാക്സി വരണം എങ്ങോട്ട് പോവണം എന്ന വിവരം നൽകിയാൽ മതി മിനിറ്റുകൾക്കുള്ളിൽ വണ്ടിയെത്തും.
എന്നാൽ ഇപ്പോഴിതാ ഊബറിന്റെ വളർച്ചയ്ക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ വിപണികളിലൊന്ന് ഇന്ത്യയെന്ന് പറയുകയാണ് ഊബർ സിഇഒ ദാരാ ഖോസ്രോഷാഹി. ബംഗളൂരുവിൽ ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ഖോസ്രോഷാഹിയുടെ പ്രതികരണം.
"ഇന്ത്യ ഏറ്റവും കഠിനമായ വിപണികളിലൊന്നാണ്; അവർ വളരെ കർക്കശക്കാരാണ്, പണം നൽകാൻ മടിയുള്ളവരുമാണ്, നമുക്ക്ഇന്ത്യയിൽ വിജയിക്കാൻ കഴിയുമെങ്കിൽ, ലോകത്തെ മറ്റേത് രാജ്യത്തും വിജയിക്കാം. എന്നാൽ കുറഞ്ഞ നിരക്കിലുള്ള സേവന വിഭാഗങ്ങളായ ഇരുചക്രവാഹന, മുച്ചക്ര വാഹന സേവനങ്ങൾ ഇന്ത്യയിൽ വിപുലീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പിരിച്ചുവിടലുകൾ ഉൾപ്പെടെയുള്ള ചില ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ ഊബറിന് എടുക്കേണ്ടിവന്നതായും , ഖോസ്രോഷാഹി പറഞ്ഞു. അതേസമയം ഊബർ ഇന്ത്യ 2023-ൽ 2,666 കോടി രൂപയുടെ ഏകീകൃത വരുമാനം റിപ്പോർട്ട് ചെയ്തു. താരതമ്യം ചെയ്യുമ്പോൾ മുൻ വർഷത്തേക്കാൾ 74 ശതമാനം വർധനവാണിത് .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്