ആഭ്യന്തര വിപണി പോലെ അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപ് വീണ്ടും എത്തിയതോടെ അന്താരാഷ്ട്ര വ്യാപാര മേഖലയില്‍ നിരവധി ആശങ്കകള്‍ ഉടലെടുത്തിരുന്നു. ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നത് അടക്കമുള്ള ട്രംപിന്റെ നടപടികള്‍ ആഗോള സ്വര്‍ണ വിപണിയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.
വില കൂടുന്ന സമയത്തും സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ ഡിമാന്‍ഡില്‍ കാര്യമായ ഇടിവ് ഉണ്ടാക്കിയിട്ടില്ല. അതിനാല്‍ തന്നെ സ്വര്‍ണ വില്‍പന ജ്വല്ലറികളില്‍ യഥേഷ്ടം നടക്കുന്നുണ്ട്. പഴയ സ്വര്‍ണം വില്‍ക്കാന്‍ എത്തുന്നവരും ജ്വല്ലറികളിലേക്ക് കുതിക്കുകയാണ്. ലണ്ടനില്‍ സ്വര്‍ണം വില്‍ക്കാന്‍ വരുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് ഡെയ്ലി സബാഹ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജോലി നഷ്ടപ്പെട്ടവര്‍ പഴയ സ്വര്‍ണ്ണം വിറ്റാണ് വരുമാനം കണ്ടെത്തുന്നത് എന്ന് ഡെയ്ലി സബാഹിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
1996 ല്‍ 60 പൗണ്ടിന് സ്വര്‍ണനാണയം വാങ്ങിയ ഒരു സ്ത്രീക്ക് അത് വിറ്റപ്പോള്‍ 550 പൗണ്ടാണ് ലഭിച്ചത്. ഇതാണ് ആളുകളെ സ്വര്‍ണം വില്‍ക്കുന്നതിലേക്ക് ആകര്‍ഷിക്കുന്നത്. ആഗോള ഡിമാന്‍ഡ് 4974 ടണ്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയതോടെ കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന്റെ വില റെക്കോര്‍ഡ് ഉയരത്തിലെത്തി എന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ല്യുജിസി) അടുത്തിടെ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
2025 ലും ഇതേ പ്രവണതയാണ് സ്വര്‍ണ വിപണിയില്‍ ഉണ്ടാകുക എന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്വര്‍ണം ഒരു ഔണ്‍സിന് 2900 ഡോളറിന് അടുത്ത് എത്തിയിരുന്നു. ഭൗമ രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സെന്‍ട്രല്‍ ബാങ്കുകള്‍ വലിയ അളവില്‍ സ്വര്‍ണം വാങ്ങുന്നുണ്ട്. സ്വര്‍ണം അതിനാല്‍ തന്നെ സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്നു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ അനുസരിച്ച് 2024 ല്‍ ആഭരണങ്ങളുടെ ആഗോള ആവശ്യം 11% കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ മൊത്തം ചെലവ് 9% ഉയര്‍ന്നു. ഇത് വിലയിലുണ്ടായ വര്‍ധനവിനെ പ്രതിഫലിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്