ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായി ഫ്രാൻസിലെ വൻകിട ബിസിനസ് ഗ്രൂപ്പായ എല്‍.വി.എച്ച്.എമ്മിന്റെ ചെയർമാനും ചീഫ് എക്സിക്യുട്ടിവ് ഓഫീസറുമായ ബെർണാഡ് ആർനോള്‍ട്ട്. വൻ ബിസിനസ് ഗ്രൂപ്പായ ടെസ്‌ലയുടെ ഉടമ ഇലോണ്‍ മസ്ക്കിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബെർണാഡ് ആർനോള്‍ട്ട് പട്ടികയില്‍ ഒന്നാമതെത്തിയത്.
നാണയപ്പെരുപ്പ ഭീഷണി ശക്തമായതോടെ കഴിഞ്ഞ വാരം മസ്‌ക്കിന്റെ ടെസ്ലയുടെ ഓഹരി വിലയില്‍ കനത്ത ഇടിവാണ് ഉണ്ടായത്. ഇതാണ് ബെർണാഡ് ആർനോള്‍ട്ടിന് അനുകൂലമായത്. ലൂയിസ് വിട്യോൻ, ഡിയോർ, ടിഫാനി തുടങ്ങിയ ആഡംബര ബ്രാൻഡുകളുടെ ഉടമകളായ വി.എച്ച്.എമ്മിന്റെ വില്പന കഴിഞ്ഞ വർഷം വൻ വളർച്ച നേടിയിരുന്നു.
അതേസമയം നിലവില്‍ ബെർണാഡ് ആർനോള്‍ട്ടിന്റെ ആസ്തി 20,760 കോടി ഡോളറാണ്. ഇലോണ്‍ മസ്‌ക്കിന്റെ ആസ്തി 20,470 കോടി ഡോളറായി താഴ്ന്നു. ഇതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്