മുംബൈ: ഡിജിറ്റൽ ഇടപാട് സേവനങ്ങളിലേക്ക് ചുവട് വച്ച് ടാറ്റ ഗ്രൂപ്പ്. കമ്പനിയുടെ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ ടാറ്റ പേയ്‌മെന്റ്‌സിന് റിസർവ് ബാങ്ക് അഗ്രഗേറ്റർ ലൈസൻസ് അനുവദിച്ചു.
ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയവ പോലെ ഡിജിറ്റൽ ഇടപാടുകൾക്കുള്ള പ്ലാറ്റ്ഫോമാണ് ടാറ്റ പേ.ഇ-കൊമേഴ്സ് സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ഈ പ്ലാറ്റ്ഫോം ഉപയോഗപ്രദമാകും.
ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ ടാറ്റ ഡിജിറ്റൽ ആണ് ടാറ്റ പേ പ്രവർത്തിപ്പിക്കുന്നത്.2022 മുതൽ ഡിജിറ്റൽ ഇടപാടുകൾ സാധ്യമാക്കുന്നതിനായി ടാറ്റ ഗ്രൂപ്പ് ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട് .
ടാറ്റ പേയ്‌ക്ക് പുറമേ, ടാറ്റയ്ക്ക് നിരവധി ഇടപാട് സ്കീമുകളും ഉണ്ട്. ഇന്ത്യയിലെ ഗ്രാമീണ പ്രദേശങ്ങളില്‍ വൈറ്റ് ലേബല്‍ എടിഎമ്മുകളും, പ്രീപെയ്ഡ് പേയ്‌മെന്റ് സര്‍വീസുകളും കമ്ബനിക്കുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്