സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരികളില്‍ കനത്തനഷ്ടം ഉണ്ടായതായി റിപ്പോർട്ട്. ഏറ്റെടുക്കല്‍ പദ്ധതിയില്‍ നിന്ന് ജാപ്പനീസ് കമ്പനിയായ സോണി കോര്‍പ്പറേഷന്‍ പിന്മാറിയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ ആണ് തിരിച്ചടി ഉണ്ടായത്.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ എട്ടുശതമാനത്തിന്റെ ഇടിവാണ് സീ എന്റര്‍ടെയ്ന്‍മെന്റ് നേരിട്ടത്. നിലവില്‍ 254 രൂപ എന്ന നിലയിലാണ് സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരിയുടെ വ്യാപാരം നടക്കുന്നത്.
അതേസമയം ആവശ്യമായ എല്ലാ റെഗുലേറ്ററി അംഗീകാരങ്ങളും നേടിയ ശേഷമാണ് സീ എന്റര്‍ടെയ്ന്‍മെന്റിനെ ഏറ്റെടുക്കാനുള്ള പദ്ധതിയില്‍ നിന്ന് സോണി കോര്‍പ്പറേഷന്‍ പിന്മാറിയത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് ഇരുകമ്പനികളെയും കാര്യമായി ബാധിച്ചേക്കും. കഴിഞ്ഞവര്‍ഷം ഇരുകമ്പനികളും ശരാശരിയിലും താഴെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
അതേസമയം കരാറില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് 20ന് സോണിയുടെ ഇന്ത്യന്‍ വിഭാഗമായ കള്‍വര്‍ മാക്‌സ് എന്റര്‍ടെയ്ന്‍മെന്റ് വിടുതല്‍ നോട്ടീസ് നല്‍കുമെന്ന് ആണ് വാര്‍ത്താ ഏജന്‍സികൾ റിപ്പോർട്ട് ചെയ്യുന്നത്. സീ എന്റര്‍ടെയ്ന്‍മെന്റിനെ ഏറ്റെടുക്കാന്‍ 1000 കോടി ഡോളറിന്റെ പദ്ധതി 2021ലാണ് പ്രഖ്യാപിച്ചത്. സീ ഗ്രൂപ്പിനെതിരായി നടക്കുന്ന വിവിധ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ഏറ്റെടുക്കലില്‍ നിന്ന് സോണി ഗ്രൂപ്പ് പിന്മാറിയത് എന്നും റിപ്പോർട്ടിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്