ന്യൂഡൽഹി: വ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതിയ സീ-സോണി ലയനം ഒടുവിൽ പൊളിഞ്ഞു. ലയനത്തിൽ നിന്ന് പിന്മാറുന്നതായി ജാപ്പനീസ് കമ്പനിയായ സോണി കോർപ്പറേഷൻ സീ എന്റർടെയ്ൻമെന്റിനെ ഔദ്യോഗികമായി അറിയിച്ചു.
ലയനവുമായി ബന്ധപ്പെട്ട് രണ്ട് വർഷം നീണ്ടുനിന്ന നടപടികൾക്കാണ് ഇതോടെ അവസാനമായത്. കരാർ അവസാനിപ്പിക്കുന്നതായി സോണി കോർപ്പറേഷൻ സീ എന്റർടെയ്ൻമെന്റിന് കത്തയച്ചു. കരാറിലെ വ്യവസ്ഥകൾ പാലിക്കാത്തതാണ് ലയന നടപടികൾ അവസാനിപ്പിക്കാൻ കാരണമെന്ന് സോണി കത്തിൽ ചൂണ്ടിക്കാട്ടി.
ലയനത്തിൽ നിന്നുള്ള പിന്മാറ്റം കമ്പനി പിന്നീട് സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ലയന കരാറിലെ വ്യവസ്ഥകൾ പാലിക്കാത്തതാണ് സോണി പിന്മാറാൻ കാരണമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
സീ എന്റർടെയ്ൻമെന്റ് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒടിടി ഭീമൻമാരായ ആമസോണിനെയും നെറ്റ്ഫ്ലിക്സിനെയും വെല്ലുവിളിക്കാനുള്ള സാധ്യത ലയനം ഇല്ലാതാക്കിയതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
സീ മേധാവി പുനീത് ഗോയങ്കയുമായി ബന്ധപ്പെട്ട സെബി അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലയനത്തെ ബാധിച്ചതായും സൂചനകളുണ്ട്. പുനീത് ഗോയങ്ക സീയില്‍ നിന്ന് വിട്ടുപോയാല്‍, ലയന നിര്‍ദേശം സോണി വീണ്ടും പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞദിവസം ലയന നടപടിയില്‍ നിന്ന് സോണി പിന്മാറാന്‍ പോകുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരിയില്‍ കനത്ത നഷ്ടം നേരിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്