ഫെബ്രുവരി 29നു ശേഷം പേടിഎം ബാങ്കിന്റെ സേവിങ്സ്, കറന്റ് അക്കൗണ്ടുകൾ, വാലറ്റുകൾ, ഫാസ്ടാഗ്, നാഷണൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കാനാകില്ലെന്നു ജനുവരി 31നാണ് ആർബിഐ വ്യക്തമാക്കിയത്. 1949 ലെ ബാങ്കിങ് റെഗുലേഷൻ നിയമം സെക്ഷൻ 35 എ അനുസരിച്ചാണ് നടപടി.
അതേസമയം,29 വരെ അക്കൗണ്ടിലെത്തുന്ന തുക പിന്നീട് എപ്പോൾ വേണമെങ്കിലും പിൻവലിക്കുന്നതിനോ ഓൺലൈൻ ഇടപാടുകൾക്കു ഉപയോഗിക്കുന്നതിനോ തടസമില്ലെന്നു അറിയിച്ചിരുന്നു. എന്നാൽ ബാലൻസ് തുക തീർന്നാൽ ഈ സേവനം ഉപയോഗിക്കാനാവില്ലെന്നാണ് ഉത്തരവ്. പേടിഎം പേയ്‌മെൻ്റ് ബാങ്കിൽ പണമുള്ള അക്കൗണ്ട് ഉടമകൾക്ക് ഫണ്ട് പിൻവലിക്കാനുള്ള അവസരം ഉണ്ട്. എന്നാൽ പേടിഎംൽ ഉള്ള നിങ്ങളുടെ പണത്തെ കുറിച്ചുള്ള ആശങ്കയിൽ ആണോ നിങ്ങൾ? എന്നാൽ ആശങ്കപ്പെടേണ്ട കാര്യം ഇല്ല. ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
Paytm പേയ്‌മെൻ്റ് ബാങ്കിൽ നിങ്ങൾക്ക് എങ്ങനെ പണം ട്രാൻസ്ഫർ ചെയ്യാം?
Paytm പേയ്‌മെൻ്റ് ബാങ്ക് ഉപഭോക്താവാണെങ്കിൽ, UPI (യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ്), IMPS (ഐഎംപിഎസ്) പോലുള്ള ഓപ്ഷനുകൾ വഴി നിങ്ങൾക്ക് ഫണ്ട് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം. ഒരു ഇടപാടിന് 25,000 രൂപ എന്ന പരിധിയുണ്ട്.
കൂടാതെ, ഉപയോക്താക്കൾക്ക് പേടിഎം വാലറ്റിൽ നിന്ന് ഒരു ബാങ്ക് അക്കൗണ്ടിലേക്ക് ഒരു ദിവസം 1,00,000 രൂപ വരെ മാത്രമേ ട്രാൻസ്ഫർ ചെയ്യാൻ കഴിയൂ. കൂടാതെ, മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്‌ക്കുമ്പോൾ ഇത് 3 ശതമാനം പ്രൊസസിംഗ് ഫീസ് ആക്കുമെന്ന കാര്യം ശ്രദ്ധിക്കുക.
ഫെബ്രുവരി 29 ന് ശേഷം പേടിഎം പേയ്‌മെൻ്റ് ബാങ്കിലെ നിങ്ങളുടെ പണത്തിന് എന്ത് സംഭവിക്കും?
പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ നിലവിലുള്ള ഉപഭോക്താക്കൾക്ക് നിങ്ങളുടെ ബാലൻസ് തീരുന്നതുവരെ വിവിധ അക്കൗണ്ടുകളിൽ (സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകൾ, കറൻ്റ് അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഉപകരണങ്ങൾ, ഫാസ്‌ടാഗുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ ) എന്നിവയിലൂടെ പണം പിൻവലിക്കാനും ഉപയോഗിക്കാനും കഴിയും.
ഫെബ്രുവരി 29, -ന് ശേഷം ഉപഭോക്തൃ അക്കൗണ്ടുകളിലും പ്രീപെയ്ഡ് കാർഡുകളിലും കൂടുതൽ നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ ടോപ്പ്-അപ്പുകളോ പിൻവലിക്കലുകളോ അനുവദിക്കില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്