തേർഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡർ (ടിപിഎപി) ആകാനുള്ള പേടിഎമ്മിൻ്റെ അപേക്ഷ പരിശോധിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു.
വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന അപേക്ഷയാണ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് സമര്‍പ്പിച്ചത്.
അപേക്ഷ അംഗീകരിക്കപ്പെട്ടാൽ, ഇന്ത്യയിലെ ജനപ്രിയമായ ഏകീകൃത പേയ്‌മെൻ്റ് ഇൻ്റർഫേസ് വഴി പേയ്‌മെൻ്റുകൾ തുടരാൻ പേടിഎംന് കഴിയും. പേയ്‌മെൻ്റ് ബാങ്കിൻ്റെ ചില സേവനങ്ങൾ ആർബിഐ നിർത്തിയതോടെ പേടിഎം ആപ്പിൻ്റെ പ്രവർത്തനങ്ങളെ ഇത് ബാധിക്കാൻ തുടങ്ങി. ഇതോടെ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ വലഞ്ഞു.
നിലവില്‍ പേടിഎമ്മുമായി സഹകരിക്കുന്ന ബാങ്കില്‍ നിന്നും യുപിഐ പേയ്മെന്റുകള്‍ സ്വീകരിക്കുന്ന വ്യാപാരികളെ മറ്റ് ബാങ്കുകളിലേക്ക് മാറ്റുമെന്ന് പേടിഎം പ്രസിഡന്റും സിഒഒയുമായ ഭാവേഷ് ഗുപ്ത വ്യക്തമാക്കിയിരുന്നു.
നിരവധി ബാങ്കുകളുമായി ചര്‍ച്ച നടത്തിവരികയായിരുന്നു പേടിഎം. ഏകദേശം നാല് കോടിയോളം വ്യാപാരികളാണ് യുപിഐ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്.
അതേസമയം സേവിങ്സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, പ്രീപേയ്ഡ് ഉപകരണങ്ങള്‍, നാഷണള്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള വിവിധ അക്കൗണ്ടുകളില്‍ നിന്നും പേടിഎം ഉപഭോക്താക്കള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ പണം പിന്‍വലിക്കാനോ ഉപയോഗിക്കാനോ കഴിയുമെന്ന് ആര്‍ബിഐയും ഉറപ്പാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്