ഫിൻടെക് സ്ഥാപനമായ പേടിഎം പേയ്മെന്റസ് ബാങ്കിന് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളേർപ്പെടുത്തി റിസർവ് ബാങ്ക് രംഗത്ത്. ഫെബ്രുവരി 29 മുതല്‍ പുതിയ ഉപഭോക്താക്കളെ ചേർക്കരുത് എന്നാണ് ആർ ബി ഐ അറിയിച്ചിരിക്കുന്നത്.
അതുപോലെ തന്നെ പേടിഎം ബാങ്കിന്‍റെ അക്കൗണ്ടില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ വാലറ്റുകള്‍ ടോപ്‌അപ് ചെയ്യുകയോ പാടില്ലെന്നും ആർ.ബി.ഐ നിർദേശത്തില്‍ വ്യക്തമാക്കുന്നു. റിസർവ് ബാങ്കിന്‍റെ ചട്ടങ്ങളില്‍ തുടർച്ചയായി വീഴ്ചകള്‍ വരുത്തുന്നുവെന്നും ഇതുമൂലമുള്ള ആശങ്കകളുണ്ടെന്നുമുള്ള എക്സ്റ്റേണല്‍ ഓഡിറ്റ് റിപ്പോർട്ടിന്‍റെ തുടർച്ചയായാണ് നടപടി എന്നാണ് പുറത്തു വരുന്ന വിവരം.
എന്നാൽ പേടിഎം സേവിങ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, ഫാസ്ടാഗ്സ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാർഡ് തുടങ്ങിയവയില്‍ നിന്ന് പണം പിൻവലിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ നിയന്ത്രണമില്ലെന്നും ആർ.ബി.ഐ വ്യക്തമാക്കിയിട്ടുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്