പലിശ നിരക്ക് ഉയർത്താതെ ആർബിഐ; റിപ്പോ നിരക്കിൽ മാറ്റമില്ല

FEBRUARY 8, 2024, 11:20 AM

മുംബൈ: റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തിയതായി റിസർവ് ബാങ്ക്. വളര്‍ച്ചാ അനുമാനം നേരത്തെയുള്ള 7 ശതമാനത്തില്‍നിന്ന് മാറ്റംവരുത്തിയില്ല. 

ധന നയ യോഗത്തിന് ശേഷം റിസർവ് ബാങ്ക്  ഗവർണർ ശക്തികാന്ത ദാസ് തുടർച്ചയായ ആറാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് അറിയിച്ചു.

പണപ്പെരുപ്പം കുറയുന്നതാണ് നയപരമായ നിലപാട് തൽസ്ഥിതി നിലനിർത്തുന്നതിന് കാരണമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 

vachakam
vachakam
vachakam

പണപ്പെരുപ്പം തടയുന്നതിനായി 2023  ഫെബ്രുവരിയിൽ ബെഞ്ച്മാർക്ക് പലിശ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി ഉയർത്തിയിരുന്നു

ആറാമത്തെ വായ്പാ നയയോഗത്തിലാണ് നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്.  2022 മെയില്‍ ആരംഭിച്ച നിരക്ക് വര്‍ധനവിന് 2023 ഫെബ്രുവരിയിലാണ് വിരാമമിട്ടത്. വിവിധ ഘട്ടങ്ങളിലായി നിരക്കില്‍ 2.50 ശതമാനം വര്‍ധനവരുത്തുകയും ചെയ്തു. 

 പണപ്പെരുപ്പം ക്ഷമതാ പരിധിയായ നാല് ശതമാനത്തിന് താഴെ കൊണ്ടുവരാനുള്ള നടപടികളുമായി മുന്നോട്ടുപോകാനും എംപിസി യോഗം തീരുമാനിച്ചു.  

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam