പേടിഎം ഉപയോഗിക്കുന്നവർ നമുക്കിടയിൽ ഏറെയാണ്. ആർ.ബി.ഐയുടെ വിലക്കിന് പിന്നാലെ ഫെബ്രുവരി 29 മുതല്‍ പേടിഎം പ്രവർത്തനരഹിതമാകുമോ എന്ന ആകാംക്ഷയിൽ ആണ് ഏവരും. എന്നാൽ പേടിഎം യൂസർമാർ ആരും തന്നെ ആർ.ബി.ഐ വിലക്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ സ്ഥാപകന്‍ വിജയ് ശേഖര്‍.
ഫെബ്രുവരി 29 ന് ശേഷവും പേടിഎം ആപ്പ് സാധാരണ പോലെ തന്നെ പ്രവര്‍ത്തിക്കുമെന്നാണ് അദ്ദേഹം ഇന്ന് പറഞ്ഞത്. പേടിഎം പേയ്മെന്റസ് ബാങ്കിന് മേല്‍ കഴിഞ്ഞ ദിവസമായിരുന്നു റിസർവ് ബാങ്ക് കൂടുതല്‍ നിയന്ത്രണങ്ങളേർപ്പെടുത്തിയത്. ഫെബ്രുവരി 29 മുതല്‍ പുതിയ ഉപഭോക്താക്കളെ ചേർക്കരുത്. പേടിഎം ബാങ്കിന്‍റെ അക്കൗണ്ടില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ വാലറ്റുകള്‍ ടോപ്‌അപ് ചെയ്യുകയോ പാടില്ലെന്നുമൊക്കെയാണ് ആർ.ബി.ഐ നിർദേശത്തില്‍ പറയുന്നത്.
എന്നാൽ പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് (ഒസിഎല്‍) മറ്റ് ബാങ്കുകളുമായും പങ്കാളിത്തമുണ്ട്. അതുകൊണ്ട് തന്നെ സ്വന്തം പേടിഎം പേയ്മെന്റ്‌സ് ബാങ്കിന് വിലക്ക് ഉണ്ടായാലും മറ്റ് ബാങ്കുകളുമായുള്ള പങ്കാളിത്തത്തിലൂടെ ഭൂരിഭാഗം സേവനങ്ങളും തുടരാന്‍ കമ്പനിക്ക് കഴിയും. പുതിയ പേടിഎം വാലറ്റ് തുറക്കാൻ കഴിയില്ലെങ്കിലും നിലവില്‍ വാലറ്റുള്ളവർക്ക് അതില്‍ ബാലൻസ് ടോപ് അപ് ചെയ്യാനും ഇടപാടുകള്‍ നടത്താനും തടസമുണ്ടാകില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്