രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പേയ്‌മെൻ്റ് സ്ഥാപനങ്ങളിലൊന്നായ പേടിഎം പേയ്‌മെൻ്റ് ബാങ്ക് ഇപ്പോൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
തുടർച്ചയായി നിയമങ്ങൾ പാലിക്കാത്തതിൻ്റെ ഫലമായി പേടിഎം പേയ്‌മെൻ്റ് ബാങ്കിന് ആർബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ആർബിഐ നീക്കത്തിന് പിന്നാലെ പേടിഎമ്മിന് വൻ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്.
അതിനിടെ,പേടിഎം ഇപ്പോൾ മറ്റൊരു പ്രധാന മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, രജിസ്ട്രാർ ഓഫ് കമ്പനീസിൽ നിന്ന് അനുമതി നേടിയതിന് ശേഷം പേടിഎം ഇ-കൊമേഴ്‌സ് അതിൻ്റെ പേര് പൈ പ്ലാറ്റ്ഫോംസ് എന്നാക്കി മാറ്റി. പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Readmore:
കമ്പനി മൂന്ന് മാസം മുമ്പ് പേര് മാറ്റത്തിന് അപേക്ഷിച്ചിരുന്നുവെന്നും ഫെബ്രുവരി 8 ന് കമ്പനിക്ക് രജിസ്ട്രാറിൽ നിന്ന് അനുമതി ലഭിച്ചതായും പുതിയ മാറ്റത്തെക്കുറിച്ച് പരിചയമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഒഎൻഡിസിയിലെ സെയിൽസ് പ്ലാറ്റ്‌ഫോമായ ബിറ്റ്‌സിലയെ പേടിഎം ഇകൊമേഴ്‌സ് ഏറ്റെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, വ്യവസ്ഥകള്‍ പാലിക്കാൻ പേടിഎമ്മിനു സമയം നല്‍കിയിട്ടുണ്ടെന്നും പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ നടപടികള്‍ നിരീക്ഷിക്കുകയാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ആർബിഐ ഡപ്യൂട്ടി ഗവർണർ ജെ.സ്വാമിനാഥൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്