റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം നിരോധിച്ചതിന് ശേഷം 2000ന്റെ 97.38 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തി.
അതേസമയം, 9,330 കോടിയുടെ നോട്ടുകൾ ഇപ്പോഴും ജനങ്ങളുടെ കൈയിലുണ്ടെന്ന് ആർബിഐ അറിയിച്ചു. മെയ് 19 വരെ 3.56 ലക്ഷം കോടി നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്.
2000ന്റെ നോട്ടുകള്‍ നിലവില്‍ റിസര്‍വ് ബാങ്ക് ഓഫീസുകളില്‍ സമര്‍പ്പിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യാവുന്നതാണ്.
മുംബൈ, കൊല്‍ക്കത്ത, ദില്ലി ഉള്‍പ്പെടെ 19 പ്രമുഖ നഗരങ്ങളിലെ ഓഫീസുകളിലാണ് സമര്‍പ്പിക്കേണ്ടത്. കേരളത്തില്‍ തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ഓഫീസിലും നോട്ട് മാറ്റി വാങ്ങാനാകും.
പോസ്റ്റ് ഓഫീസ് വഴിയും റിസര്‍വ് ബാങ്കിന്റെ ഓഫീസിലേക്ക് നോട്ട് അയയ്ക്കാം. ഇങ്ങനെ അയക്കുന്നവരുടെ പണം ബാങ്ക് അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്യും.
2016ലാണ് റിസര്‍വ് ബാങ്ക് 2000ന്റെ നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്തത്. 1000, 500 നോട്ടുകളുടെ നിരോധനത്തിന് ശേഷമാണ് 2000ന്റെ നോട്ട് പുറത്തിറക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്