ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇലോൺ മസ്‌ക് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഫ്രഞ്ച് ആഡംബര കമ്പനികളുടെ തലവനായ ബെർണാഡ് അർണോൾട്ടിൽ നിന്നാണ് മസ്‌ക് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
വ്യാഴാഴ്ച ഓഹരിവിപണി അവസാനിച്ചപ്പോൾ, മസ്‌ക് 95.4 ബില്യൺ കുതിച്ചുചാട്ടം സ്വന്തമാക്കി.ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും വൻ വിജയമാണ് മസ്‌കിന്റെ കുതിപ്പിന് കാരണം.
2022ൽ മസ്‌കിന് 138 ബില്യൺ നഷ്ടമുണ്ടായി. ഈ വർഷം അത് നികത്താനുള്ള പുരോഗതി കാണുന്നു. മസ്‌കിന്റെ ആസ്തി അർണോൾട്ടിനേക്കാൾ 50 ബില്യൺ ഡോളർ കൂടുതലാണ്. ലൂയി വുയ്‌തോണ്‍ ഉൾപ്പെടെയുള്ള വൻകിട കമ്പനികളുടെ ഉടമയാണ് ബെർണാഡ് അർണോ.
അതേസമയം മസ്‌ക് മൊത്തം 101 ബില്യണിന്റെ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ബ്ലൂബര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സില്‍ പറയുന്നു. മസ്‌കിന്റെ വ്യക്തിപരമായ ആസ്തി 2021ല്‍ 340 ബില്യണ്‍ ഡോളറായിരുന്നു. 2022ല്‍ വമ്ബന്‍ തിരിച്ചടി മസ്‌ക് നേരിട്ടു. ഇപ്പോള്‍ 238 ബില്യണാണ് മസ്‌കിന്റെ ആസ്തി.
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് അതുപോലെ 70 ബില്യണ്‍ ഡോളറാണ് ഈ വര്‍ഷം ആസ്തി വര്‍ധിപ്പിച്ചത്. അര്‍നോയുമായി രണ്ടാം സ്ഥാനത്തിന് കടുത്ത മത്സരമാണ് ബെസോസ് നടത്തുന്നത്. മെറ്റാ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് 80 ബില്യണിലധികമാണ് ഈ വര്‍ഷം ആസ്തിയില്‍ വര്‍ധനവുണ്ടാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്