ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായി മുകേഷ് അംബാനി. വിപണി മൂല്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികള്‍ 2 ശതമാനത്തിലധികം ഉയര്‍ന്നതോടെയാണ് മുകേഷ് അംബാനിയുടെ ആസ്തി കുത്തനെ ഉയര്‍ന്നത്. ഇതോടെ വീണ്ടും ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായി അദ്ദേഹം മാറി.
ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ സമ്പത്ത് 2.76 ബില്യണ്‍ ഡോളറിലധികം ഉയര്‍ന്നതോടെ ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി 12-ാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് ഇപ്പോള്‍ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാൻ മുകേഷ് അംബാനി.
അതേസമയം ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 18 ലക്ഷം കോടി കവിഞ്ഞു. ഇന്നലെ, റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികള്‍ ഏകദേശം 3 ശതമാനം ഉയര്‍ന്ന് 2,724.95 രൂപയിലെത്തി, ഒടുവില്‍ 2.58 ശതമാനം ഉയര്‍ന്ന് 2,718.40 രൂപയിലെത്തി നിൽക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്