വീണ്ടും കൂട്ടപിരിച്ചുവിടലിന് ഒരുങ്ങി മൈക്രോസോഫ്റ്റ്. ഗൂഗിളിന് പിന്നാലെ മൈക്രോസോഫ്റ്റും ജീവനക്കാരെ പിരിച്ചുവിടാന്‍ പോകുന്നു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. 1900 ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
ഈയിടെ മൈക്രോസോഫ്റ്റ് ഏറ്റെടുത്ത ആക്ടിവിഷന്‍ ബ്ലിസാര്‍ഡ്, എക്‌സ്‌ബോക്‌സ് എന്നിവിടങ്ങളില്‍ നിന്നാണ് ജീവനക്കാരെ ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ആക്ടിവിഷന്‍ ബ്ലിസാര്‍ഡില്‍ നിന്നാണ് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് രണ്ടും ഗെയിമിങ് ഡിവിഷനുകളാണ്.
അതേസമയം മൊത്തം ഗെയിമിങ് ഡിവിഷനുകളില്‍ നിന്നായി എട്ടുശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആകെ 22000 ജീവനക്കാരാണ് മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് ഡിവിഷന് കീഴില്‍ ജോലി ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്