ബിടെക് കഴിഞ്ഞ് കരിയര്‍ വഴി മാറിയ എഞ്ചിനീയര്‍മാരുടെ നിരവധി കഥകളുണ്ട്. ആ മേഖലകളില്‍ അവര്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ഒരാളാണ് എഞ്ചിനീയറില്‍ നിന്നും ബാങ്കറായി മാറിയ സന്ദീപ് ബക്ഷി. ഐസിഐസിഐ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമാണ് അദ്ദേഹം. 1986 മുതല്‍ ഐസിഐസിഐ ഗ്രൂപ്പിലാണ് ബക്ഷി ജോലി ചെയ്യുന്നത്.
സന്ദീപ് ബക്ഷിയുടെ ശമ്പളം..?
6,79,000 കോടി രൂപ ബാങ്കിനെ നയിക്കുന്ന ബക്ഷിക്ക് 22 സാമ്പത്തിക വര്‍ഷത്തില്‍ 7.08 കോടി രൂപ പ്രതിഫലം ലഭിച്ചു. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂലധനം 2023 ഓഗസ്റ്റ് 5 വരെ 6.79 ട്രില്യണ്‍ ഡോളറാണ്. ഇത് ഏകദേശം 6,79,000 കോടി രൂപയാണ്. ബാങ്കിന്റെ ഒരു ഓഹരിയുടെ വില വെള്ളിയാഴ്ച 970.85 രൂപയായിരുന്നു.
ചണ്ഡീഗഡിലെ പഞ്ചാബ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബക്ഷി ബിരുദം നേടിയിട്ടുണ്ട്. ജംഷഡ്പൂരിലെ സേവ്യര്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ മാനേജ്മെന്റ് ബിരുദം നേടി. ഒരു പ്രതിരോധ സേവന കുടുംബത്തില്‍ വളര്‍ന്ന അദ്ദേഹം ഇന്ത്യയിലുടനീളമുള്ള നിരവധി സ്‌കൂളുകളിലും കോളേജുകളിലും പഠിച്ചിട്ടുണ്ട്.
2018 ഒക്ടോബര്‍ 15 മുതല്‍ ഐസിഐസിഐ ബാങ്കിന്റെ ഉന്നത സ്ഥാനത്താണ് അദ്ദേഹം. എംഡിയും സിഇഒയും ആയി നിയമിക്കുന്നതിന് മുമ്പ്, അദ്ദേഹം ബാങ്കിന്റെ മുഴുവന്‍ സമയ ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും (സിഒഒ) ആയിരുന്നു.
1986-ല്‍ ബക്ഷി ബാങ്കില്‍ ചേര്‍ന്നു. അതിനുശേഷം, ഐസിഐസിഐ ലിമിറ്റഡ്, ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്, ഐസിഐസിഐ ബാങ്ക്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങി ഗ്രൂപ്പിലുടനീളം വിവിധ അസൈന്‍മെന്റുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്